സുരക്ഷാവേലി ഇല്ലാതെ ട്രാന്‍സ്‌ഫോമര്‍; ചെര്‍ക്കള സ്‌കൂളിന് സമീപം അപകടഭീഷണി

കാസര്‍കോട്: ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കഡറി സ്‌കൂള്‍ പരിസരത്തെ സര്‍വീസ് റോഡിലെ സുരക്ഷാവേലി ഇല്ലാത്ത ട്രാന്‍സ്‌ഫോമര്‍ അപകട ഭീഷണിയാകുന്നു. ചെറിയ കുട്ടികള്‍ക്കു പോലും തൊടാന്‍ പറ്റുന്ന രീതിയില്‍ താഴ്ത്തിയാണ് ഫ്യൂസുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സ്‌കൂളിലെ യുപി വിഭാഗം കെട്ടിടത്തിന് സമീപത്തെ റോഡിനരികിലാണ് അപകട കെണിയുള്ളത്. ട്രാന്‍ഫോര്‍മറിന്റെ സമീപത്തുകൂടിയാണ് ദിവസവും നൂറുകണക്കിന് കുട്ടികള്‍ വരികയും പോവുകയും ചെയ്യുന്നത്. എന്നിട്ടും ഒരു സുരക്ഷാ മാനദണ്ഡവും ബാധകമാകാത്ത രീതിയിലാണ് ഇതു സ്ഥാപിച്ചത്. റോഡില്‍ നിന്നു നിശ്ചിത അകലം പോലും പാലിക്കാതെയാണ് ഇതുള്ളതെന്നു വ്യക്തം. ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ടിട്ടും ശ്വാശത മായ പരിഹാരം ഇതുവരെയായി കണ്ടിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതരും നാട്ടുകാരും പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page