ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ബേക്കല്‍ പൊലീസ് രജിസ്റ്റർ ചെയ്ത അഞ്ചു പോക്‌സോ കേസുകളിൽ 3 പ്രതികൾ അറസ്റ്റിൽ, രണ്ടു പേർ ഓട്ടോ ഡ്രൈവർമാർ

കാസര്‍കോട്: ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂരമായ പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കോട്ടിക്കുളം റെയിൽവെ സ്റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ്(29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പള്ളം എന്ന കെ.പി. ഷെരീഫ് (40), മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കൻ കുന്ന് സ്വദേശിയും നിലവിൽ തച്ചങ്ങാട്, അറബിപ്പള്ളിക്ക് സമീപത്ത് താമസക്കാരനുമായ എ.ടി.മുഹമ്മദ് നൗഷാദ് (39) എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നൗഷാദും ഷെരീഫും ഓട്ടോ ഡ്രൈവർന്മാരും സാലിഹ്‌ പച്ചക്കറി കടയിലെ ജീവനക്കാരനുമാണ്‌.മറ്റു രണ്ടു കേസുകളിലെ …

നാളെ നാട്ടിൽ വരാൻ ടിക്കറ്റ് എടുത്ത കൊട്ടോടി സ്വദേശി കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കാസർകോട്: കുവൈത്തിലെ അബ്ബാസിയയിൽ കാസർകോട് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണൻ (29) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കുവൈത്തിലെ ഒരു വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.കെ.ചന്ദ്രന്റെയും എ.ഗംഗയുടെയും മകനാണ്. സഹോദരൻ: അജയ് കൃഷ്ണൻ.

പാക്കിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 മരണം; 8 പേർക്ക് ഗുരുതര പരിക്ക്, അപകടത്തിന് ഇടയാക്കിയത് ബസിന്റെ അമിതവേഗത

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം. 40 പേർ കൊല്ലപ്പെട്ടു. എട്ട് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ബലൂചിസ്ഥാൻ – ഖൈബർ പഖ്തൂൺഖ്വ അതിർത്തിക്ക് സമീപമുള്ള ഷെറാനി-ഷോബ് ഹൈവേയിലെ ദാനാ സർ എന്ന മലയോര മേഖലയിലാണ് അപകടമുണ്ടായത്. ക്വറ്റയിൽ നിന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. 40 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ എട്ട് യാത്രക്കാരെ വിദഗ്‌ധ ചികിത്സയ്ക്കായി ഷോബിലെ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. …

അധികൃതര്‍ അവഗണിച്ചു; നിരവധി യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ആരിക്കാടി കടവത്ത് ആരിഫ് സ്വന്തമായി 10,000ത്തില്‍പ്പരം രൂപ ചെലവഴിച്ചു ബസ് വെയ്റ്റിംഗ് ഷെഡ് സ്ഥാപിച്ചു

കുമ്പള: ദേശീയ പാത നിര്‍മ്മാണത്തിനു നീക്കം ചെയ്ത ആരിക്കാടി ബസ് സ്റ്റോപ്പിലെ ബസ് വെയ്റ്റിംഗ് ഷെഡ് പുഃനസ്ഥാപിക്കണമെന്ന നൂറു കണക്കിന് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ദേശീയ പാത നിര്‍മ്മാതാക്കളും പഞ്ചായത്തും അവഗണിച്ചതോടെ മത്സ്യത്തൊഴിലാളിയും പൊതു പ്രവര്‍ത്തകനുമായ ആരിഫ് കടവത്ത് വെയ്റ്റിംഗ് ഷെഡ് സ്വയം പുനര്‍നിര്‍മ്മിച്ചു. രൂക്ഷമായിരുന്ന വേനല്‍ക്കാലത്ത് ബസ് വെയ്റ്റിംഗ് ഷെഡ് പുനസ്ഥാപിക്കണമെന്നു നാട്ടുകാരും യാത്രക്കാരും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. മഴക്കാലം കടുത്തിട്ടും ജനകീയാവശ്യത്തില്‍ നിന്ന് അധികൃതര്‍ മുഖം തിരിച്ചു. ആരിക്കാടി പിഎച്ച്‌സിയിലേക്കെത്തുന്ന രോഗികളും മത്സ്യത്തൊഴിലാളികളും ഹനുമാന്‍ ക്ഷേത്രത്തിലെത്തുന്നവരും …

മുന്‍ ഇറാന്‍ പരമോന്നത നേതാവ് ഖമേനിയുടെ ഭൗതികശരീരം ടെഹ്‌റാനില്‍ എത്തിച്ചു; സംസ്‌കാര ചടങ്ങുകള്‍ നാളെ ആരംഭിക്കും

തെഹ്റാന്‍: മുന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ഭൗതികശരീരം തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ എത്തിച്ചു. ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ ശവമഞ്ചം ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന ഗ്രാന്‍ഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഇറാനിലെ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും പുറത്തുവിട്ടിട്ടുണ്ട്. വിലാപ ചടങ്ങുകളില്‍ പങ്കാളികളാകാനും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനും വന്‍ ജനസാഗരമാണ് ഇവിടെ ഒഴുകിയെത്തുന്നത്.മൂന്ന് ദിവസം ഗ്രാന്‍ഡ് മൊസല്ലയില്‍ …

കെ.എസ്ആർ.ടി.സി.യിലെ രാഷ്ട്രീയപ്രേരിത സ്ഥലം മാറ്റങ്ങൾ പിൻവലിക്കണം : എംപ്ലോയീസ് അസോ.

കാസർകോട് : അർഹരായവർക്ക് മാനദണ്ഡമനുസരിച്ച സ്ഥലം മാറ്റം അനുവദിക്കണമെന്നു കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.പ്രിയദർശിനി പദ്ധതി യിലൂടെ കെ.എസ്. ആർ. ടി. സി ക്കുണ്ടാകുന്ന ബാധ്യത മുൻകൂറായി പൂർണമായും നൽകുക. ഇതുവഴിജീവനക്കാർക്കുണ്ടായ അമിതാധ്വാന ഭാരവും ജനങ്ങൾക്കുണ്ടായ യാത്രാക്ലേശവും പരിഹരിക്കാൻ നടപടി സ്വീകരിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്. ആർ.ടി.സി കാസർകോട് ഡിപ്പോയിൽ കെ. എസ്. ആർ. ടി. എംപ്ലോയീസ് അസോസിയേഷൻ(സി.ഐ.ടി.യു) ജില്ല കമ്മറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. യു.ഡി.എഫ് സർക്കാർ …

സംസ്ഥാനത്ത് മഴ ശക്തമാകും; 11 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴമുന്നറിയിപ്പ്. ഞായറാഴ്ചകോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, …

കുഴഞ്ഞുവീണ വയോധികനെ സഹായിക്കാനെന്ന പേരില്‍ ഒപ്പം കൂടി; ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് പെന്‍ഷന്‍ പണവുമായി മുങ്ങി, ഗുണ്ടയായ പ്രതി പിടിയില്‍

കോഴിക്കോട്: വാര്‍ധക്യ പെന്‍ഷന്‍ വാങ്ങി വരവെ വഴിയില്‍ വീണ വയോധികനെ വീട്ടിലെത്തിക്കാമെന്ന വ്യാജേന ഒപ്പം കൂടി ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് അദ്ദേഹത്തിന്റെ പണവും രേഖകളും അടങ്ങിയ പേഴ്‌സും കവര്‍ച്ച ചെയ്ത ഗുണ്ട പിടിയില്‍. ബേപ്പൂര്‍ ഗോതീശ്വരം കല്ലിങ്ങല്‍ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടില്‍ രതീഷിനെ (45) ആണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചക്കുംകടവ് നദീനഗര്‍ സ്വദേശിയായ അഭയ കുമാര്‍ എന്ന വയോധികനെ കബളിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേപ്പൂര്‍ …

പെരിയ മാളിയക്കല്‍ വീട്ടില്‍ ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ മാളിയക്കല്‍ ഗോവിന്ദന്‍ നായര്‍ ബേഡകം (77) അന്തരിച്ചു. വിജയ ബാങ്ക് റിട്ട. മാനേജറായിരുന്നു. പരേതരായ പി.കെ ഗോവിന്ദന്‍ നായരുടെയും പിവി കാര്‍ത്യായനി അമ്മയുടെയും മകനായ ഗോവിന്ദന്‍ നായര്‍ ആലക്കോട്, നടുവിലായിരുന്നു താമസം. ഭാര്യ: ഗൗരി ടി.പി. മക്കള്‍: സൗമ്യ നായര്‍ (കൊച്ചി), ശ്രുതി നായര്‍ (അല്‍ഐന്‍). മരുമക്കള്‍: സുദീപ് നമ്പ്യാര്‍ (ചീഫ് മാനേജര്‍ ഐസിഐസിഐ ബപാങ്ക്), സന്ദീപ് മണപ്പറമ്പില്‍ (എഞ്ചി. അല്‍ഐന്‍). സഹോദരങ്ങള്‍: പത്മിനി, നിര്‍മ്മല, മാലിനി, സതീശന്‍, വിജയന്‍, പ്രസന്ന.

പോക്‌സോ കേസ് പ്രതി വിദ്യാനഗറില്‍ അറസ്റ്റില്‍; പിടിയിലായത് രണ്ടു ദിവസത്തിനകം ഗള്‍ഫിലേക്ക് പോകാനിരുന്ന കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. കുമ്പളയിലെ ഓട്ടോ ഡ്രൈവറായ ബാവലിമന, അമീര്‍ മന്‍സിലിലെ അബുതാഹിറി(22)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി വിജീഷ് അറസ്റ്റു ചെയ്തത്. 2022-2023 വര്‍ഷക്കാലത്ത് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നതിനിടയില്‍ 17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അബുതാഹിര്‍ എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ രണ്ടു ദിവസത്തിനകം ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ പരിശോധിച്ചിരുന്നു. …

ബോബി ചെമ്മണ്ണൂരിന് ആശ്വാസം; പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി, തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് ആശ്വാസം. ലൈംഗികാധിക്ഷേപം ചെയ്‌തെന്ന നടിയുടെ പരാതിയില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്നം ഒത്തുതീര്‍പ്പായെന്ന് നടി അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. വിചാരണക്കോടതി നടപടികള്‍ക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. കേസ് റദ്ദാക്കണമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. തുടര്‍ നടപടികള്‍ക്കായി കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. …

കഞ്ചിക്കട്ട പാലം; വിഷയത്തില്‍ എസ്ഡിപിഐയുടെ പ്രതിഷേധ ഫുട്‌ബോള്‍ ഷൂട്ടൗട്ട്

കുമ്പള: കഞ്ചിക്കട്ട പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സൂചകമായി പാലത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസര്‍ ബംബ്രാണ ഉദ്ഘാടനം നിര്‍വഹിച്ചു. കഞ്ചിക്കട്ട പാലത്തിന്റെ ദുരവസ്ഥ ജനങ്ങളുടെ യാത്രാ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്നും, നിരവധി പരാതികളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ പാലം നവീകരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും നാസര്‍ ബംബ്രാണ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കുമ്പള …

ശൃംഗേരി: ചരിത്രവും പാരമ്പര്യവും സംസ്കാരവും കൊണ്ട് സമ്പന്നം

കൊടക്കാട് നാരായണൻ ചരിത്രവും പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഒരു തീർത്ഥത്ഥാടന സാംസ്കാരിക കേന്ദ്രമായ ശൃംഗേരി മഠത്തിലേക്കാണ് ഇന്നത്തെ യാത്ര. പശ്ചിമഘട്ടത്തിന്റെ ഹരിതാഭമായ മടിത്തട്ടിൽ, തുംഗാനദിയുടെ തീരത്ത് ശാന്തമായി നിലകൊള്ളുന്ന കർണാടകയിലെ ഒരു ആരാധനാലയം മാത്രമല്ല; ഭാരതത്തിന്റെ ആത്മീയവും ദാർശനികവും സാംസ്കാരികവുമായ ചരിത്രത്തിന്റെ ജീവനുള്ള അധ്യായമാണ് ശൃംഗേരി.ആത്മീയ ലക്ഷ്യത്തോടെ എത്തുന്നവരോടൊപ്പം, ചരിത്രത്തെയും വാസ്തുവിദ്യയെയും സംസ്കാരത്തെയും പഠിക്കാൻ ആഗ്രഹിക്കുന്ന യാത്രികർക്കും ഈ സ്ഥലം ഒരുപോലെ ആകർഷകമാണ്. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ കാലടിയിൽ ജനിച്ച ശങ്കരനാണ് കേവലം മുപ്പത്തിരണ്ട് വയസ്സിനുള്ളിൽ ഭാരതത്തെ …

അമ്മായി അമ്മയുടെ സ്വര്‍ണം കൈക്കലാക്കണം; 9 മാസം വയറ്റില്‍ തുണി കെട്ടിവച്ച് ഗര്‍ഭിണിയായി അഭിനയിച്ചു; യുവതിയും ഭര്‍ത്താവും പൊലീസ് പിടിയില്‍

തിരുവനന്തപുരം: ഗര്‍ഭിണിയായി 9 മാസം അഭിനയിച്ച് ബന്ധുക്കളെ കബളിപ്പിച്ച് മുങ്ങിയ ദമ്പതികള്‍ പിടിയില്‍. സ്വന്തം മാതാവുമായുള്ള പിണക്കം മാറ്റാനും ഭര്‍തൃമാതാവില്‍ നിന്ന് പണം കൈക്കലാക്കാനുമാണ് ഇവര്‍ ഗര്‍ഭ നാടകം കളിച്ച് നാടുവിട്ടത്. സംഭവത്തില്‍ തിരുവന്തപുരം ചെമ്പഴന്തി പാറയ്‌ക്കോട് സ്വദേശികളായ ദമ്പതികളെ കഴക്കൂട്ടം പൊലീസ് തമിഴ് നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഗര്‍ഭ നാടകം പുറത്തായത്. മാതാവിന്റെ പിണക്കം മാറാനാണ് മാസങ്ങള്‍ക്കുമുന്‍പ് താന്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ അറിയിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഗര്‍ഭിയാണെന്നറിഞ്ഞതോടെ അവരുടെ പിണക്കം …

കളനാട് ,തൊട്ടിയില്‍ ഗൃഹനാഥന്‍ കുളിമുറിയില്‍ തെന്നിവീണു മരിച്ചു

കാസര്‍കോട്: കളനാട് , തൊട്ടിയില്‍ ഗൃഹനാഥന്‍ കുളിമുറിയില്‍ കാല്‍ തെന്നി വീണ് മരിച്ചു. കൂലിപ്പണിക്കാരനായ രാഘവന്‍ (60)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ കുളിക്കാനായി പോയപ്പോഴാണ് കാല്‍തെന്നി വീണ് രാഘവന് പരിക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: മാധവി. മക്കള്‍: രമ്യ, രേഷ്മ, രാഹുല്‍, മരുമക്കള്‍: മനോഹരന്‍, അനീഷ്, നയന. സഹോദരങ്ങള്‍: ശ്രീദേവി, രവീന്ദ്രന്‍, പരേതരായ ബാബു, സുകുമാരന്‍.

മൂര്‍ഖന്റെ കടിയേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മംഗ്‌ളൂരു: പുല്ലുവെട്ടുന്ന യന്ത്രം എടുക്കുന്നതിനിടയില്‍ മൂര്‍ഖന്റെ കടിയേറ്റു ഓട്ടോ ഡ്രൈവർ മരിച്ചു. ബണ്ട്വാള്‍, കോള്‍നാട്, സെക്കലയിലെ ഹസൈനാര്‍ (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. വീട്ടിനു സമീപത്ത് സൂക്ഷിച്ചിരുന്ന പുല്ലുവെട്ടു യന്ത്രം എടുക്കുന്നതിനിടയിലാണ് ഹൈദറിന്‌ മൂര്‍ഖന്റെ കടിയേറ്റത്. ഉടന്‍ കല്ലടുക്കയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അതേ സമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പു പിടുത്തക്കാരന്‍ പുല്ലുവെട്ടു യന്ത്രത്തിനു സമീപത്തു ചുരുണ്ടു കൂടിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.

പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ

കാസര്‍കോട്: പുലരി അരവത്തിന്റെ നേതൃത്വത്തിലുള്ള പത്താമത് നാട്ടി മഹോത്സവം ജൂലൈ അഞ്ചിന് (ഞായര്‍) അരവത്ത് ,മുക്കുണ്ട് വയലില്‍ നടക്കും. ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ നാട്ടി നടക്കുന്ന ഓരോ കണ്ടങ്ങള്‍ക്കും ഓരോ ടീമുകളുടെ പേരാണ് നല്‍കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 500 ഓളം വിദ്യാര്‍ത്ഥികള്‍ മഹോത്സവത്തില്‍ പങ്കെടുക്കും. പാഠശാലയുടെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും രാജ്‌മോഹന്‍ എംപി നിര്‍വഹിക്കും. ഹരിതശ്രീ പുരസ്‌കാരങ്ങൾ കെ നീലകണ്ഠന്‍ എംഎല്‍എ വിതരണം ചെയ്യും. ഘോഷയാത്രയും കാര്‍ഷിക കമ്പളവും ജില്ലാ …

പനയാല്‍, പൊടിപ്പളത്തെ ജാനകിയമ്മ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, പൊടിപ്പളത്തെ ജാനകിയമ്മ (93) അന്തരിച്ചു. മക്കള്‍: ദാമോദരന്‍ പൊടിപ്പളം (മുന്‍ മര്‍ച്ചന്റ് നേവി), വിജയന്‍ കാപ്പില്‍ (മുന്‍ പ്രവാസി), നാരായണി (അരവത്ത്) ലക്ഷ്മി (ഉദുമ) കമല (കൂട്ടപ്പന), പ്രേമലത (അരവത്ത്). മരുമക്കള്‍: കോരന്‍ (അരവത്ത്), ബാലന്‍, പത്മനാഭന്‍, കെ.വി.ഗംഗാധരന്‍ (മെര്‍ച്ചന്റ് നേവി), ഉഷ, അംബിക.