കുമ്പള: കഞ്ചിക്കട്ട പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സൂചകമായി പാലത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസര്‍ ബംബ്രാണ ഉദ്ഘാടനം നിര്‍വഹിച്ചു. കഞ്ചിക്കട്ട പാലത്തിന്റെ ദുരവസ്ഥ ജനങ്ങളുടെ യാത്രാ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്നും, നിരവധി പരാതികളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ പാലം നവീകരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും നാസര്‍ ബംബ്രാണ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കുമ്പള അധ്യക്ഷത വഹിച്ചു. അന്‍വര്‍ ആരിക്കാടി സ്വാഗതവും മൊയ്ദീന്‍ കൊടിയമ്മ നന്ദിയും പറഞ്ഞു. പ്രതിഷേധ ഫുട്‌ബോള്‍ ഷൂട്ടൗട്ടില്‍ പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരും പ്രദേശവാസികളും പങ്കെടുത്തു.







