ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ബേക്കല്‍ പൊലീസ് രജിസ്റ്റർ ചെയ്ത അഞ്ചു പോക്‌സോ കേസുകളിൽ 3 പ്രതികൾ അറസ്റ്റിൽ, രണ്ടു പേർ ഓട്ടോ ഡ്രൈവർമാർ

കാസര്‍കോട്: ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂരമായ പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കോട്ടിക്കുളം റെയിൽവെ സ്റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ്(29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പള്ളം എന്ന കെ.പി. ഷെരീഫ് (40), മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കൻ കുന്ന് സ്വദേശിയും നിലവിൽ തച്ചങ്ങാട്, അറബിപ്പള്ളിക്ക് സമീപത്ത് താമസക്കാരനുമായ എ.ടി.മുഹമ്മദ് നൗഷാദ് (39) എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നൗഷാദും ഷെരീഫും ഓട്ടോ ഡ്രൈവർന്മാരും സാലിഹ്‌ പച്ചക്കറി കടയിലെ ജീവനക്കാരനുമാണ്‌.മറ്റു രണ്ടു കേസുകളിലെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നതു സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബേക്കല്‍ പൊലീസ് അഞ്ചു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
പള്ളിക്കര പഞ്ചായത്തില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page