കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് ആശ്വാസം. ലൈംഗികാധിക്ഷേപം ചെയ്‌തെന്ന നടിയുടെ പരാതിയില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്നം ഒത്തുതീര്‍പ്പായെന്ന് നടി അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. വിചാരണക്കോടതി നടപടികള്‍ക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. കേസ് റദ്ദാക്കണമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. തുടര്‍ നടപടികള്‍ക്കായി കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നടിയുടെ പരാതിയില്‍
2025 ജനുവരി എട്ടിനാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
തന്നെ പൊതുവേദിയിലടക്കം നിരന്തരം ലൈംഗികാധിക്ഷേപത്തിന് വിധേയമാക്കുന്നു എന്നാണ് നടിക്ക് പരാതിയുണ്ടായിരുന്നത്. അറസ്റ്റുചെയ്ത ബോബിയെ റിമാന്റുചെയ്തിരുന്നു.








