അമ്മായി അമ്മയുടെ സ്വര്‍ണം കൈക്കലാക്കണം; 9 മാസം വയറ്റില്‍ തുണി കെട്ടിവച്ച് ഗര്‍ഭിണിയായി അഭിനയിച്ചു; യുവതിയും ഭര്‍ത്താവും പൊലീസ് പിടിയില്‍

തിരുവനന്തപുരം: ഗര്‍ഭിണിയായി 9 മാസം അഭിനയിച്ച് ബന്ധുക്കളെ കബളിപ്പിച്ച് മുങ്ങിയ ദമ്പതികള്‍ പിടിയില്‍. സ്വന്തം മാതാവുമായുള്ള പിണക്കം മാറ്റാനും ഭര്‍തൃമാതാവില്‍ നിന്ന് പണം കൈക്കലാക്കാനുമാണ് ഇവര്‍ ഗര്‍ഭ നാടകം കളിച്ച് നാടുവിട്ടത്. സംഭവത്തില്‍ തിരുവന്തപുരം ചെമ്പഴന്തി പാറയ്‌ക്കോട് സ്വദേശികളായ ദമ്പതികളെ കഴക്കൂട്ടം പൊലീസ് തമിഴ് നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഗര്‍ഭ നാടകം പുറത്തായത്. മാതാവിന്റെ പിണക്കം മാറാനാണ് മാസങ്ങള്‍ക്കുമുന്‍പ് താന്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ അറിയിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഗര്‍ഭിയാണെന്നറിഞ്ഞതോടെ അവരുടെ പിണക്കം മാറുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. കഴിഞ്ഞ ഒന്‍പത് മാസം വയറ്റില്‍ തുണി വച്ചുകെട്ടിയാണ് യുവതി ഗര്‍ഭിണിയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചത്. മാസം തികഞ്ഞതോടെ ആശുപത്രിയില്‍ അഡ്മിറ്റാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചു. പിന്നീട് പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായി ദമ്പതികള്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ കുഞ്ഞ് മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവുമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി. പൊലീസില്‍ പരാതിപ്പെട്ടാല്‍ തങ്ങളുടെ നാടകം പിടിക്കപ്പെടുമെന്ന് ഭയന്ന യുവതിയും ഭര്‍ത്താവും നാടുവിടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 17 മുതലാണ് ദമ്പതികളെയും മകനെയും കാണാതായത്. ഗര്‍ഭസംബന്ധമായ ചികിത്സയ്ക്കായും ഗര്‍ഭച്ഛിദ്രം നടന്നതിന്റെ വിഷമത്താലും നാടുവിടുകയാണെന്നാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചത്. മൊബൈല്‍ ഫോണ്‍ ഓഫാക്കിയതിനുശേഷമാണ് ഇവര്‍ ഒളിവില്‍ക്കഴിഞ്ഞത്. ഇടയ്ക്ക് ഇവര്‍ വാട്‌സ്ആപ്പ് ഉപയോഗിച്ചത് പൊലീസിന് പിടിവള്ളിയായി. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ലൊക്കേഷന്‍ കണ്ടെത്തി തമിഴ് നാട്ടില്‍ നിന്നും പിടികൂടി. ക്രിമിനല്‍ പരാതികള്‍ ഇല്ലാത്തതിനാല്‍ ദമ്പതികളെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം പിന്നീട് വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page