പള്ളിയിലേക്ക് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; സ്‌കൂട്ടര്‍ പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍

മംഗ്‌ളൂരു: പള്ളിയിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ഞനാടി , മംഗലന്തിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് അഷ്‌റഫി(40)നെയാണ് കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കോണാജെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ (ചൊവ്വ)വൈകുന്നേരമാണ് മുഹമ്മദ് അഷ്‌റഫ് താമസസ്ഥലത്ത് നിന്നു ഇറങ്ങിയത്. ഉറുമാനെയിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് സ്വന്തം സ്‌കൂട്ടറിലാണ് ഇയാള്‍ ഇറങ്ങിയതെന്നു പറയുന്നു. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ കോണാജെ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് അഷ്‌റഫിന്റെ സ്‌കൂട്ടര്‍ ഗുര്‍പുര്‍ പാലത്തിനു മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഗുര്‍പുര്‍ പുഴയില്‍ തിരച്ചിലാരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page