ആത്മഹത്യയോ കൊലപാതകമോ? കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മുട്ടപ്പലം പെരിങ്ങുമ്മല സ്വദേശി മിന്നല്‍ ഫൈസലാ(25)ണ് മരിച്ചത്. വിവിധ കേസുകളില്‍ പ്രതിയാണ് ഫൈസല്‍.
ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് 4 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. രണ്ടുദിവസം മുമ്പാണ് ഫൈസല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ആത്മഹത്യയോ കൊലപാതകമോയെന്ന് വ്യക്തമല്ല. ഫൈസല്‍ കാപ്പ കേസ് പ്രതി ആയതിനാല്‍ കൊലപാതക സാധ്യത ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫൊറന്‍സിക് നടപടികള്‍ക്കു ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു. മംഗലുപുരം ശാസ്ത്രവട്ടത്തെ വില്ലയില്‍ നിന്ന് സ്വര്‍ണവും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിലെ പ്രതിയാണ്. ചിറയിന്‍ കീഴില്‍ നടന്ന മോഷണ കേസിലും പ്രതിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page