മുള്ളേരിയ : ലയൺസ് ക്ലബ്ബ് ഓഫ് മുള്ളേരിയ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു.ലയൺ ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി വി വേണുഗോപാൽ മുഖ്യാതിഥി ആയിരുന്നു.പ്രസിഡണ്ട് കെ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് സെക്രട്ടറി പി വി മധുസൂദനൻ, സോൺ ചെയർപേഴ്സൺ എം എ നാസർ, വിദ്യാനഗർ ക്ലബ്ബ് പ്രസിഡണ്ട് വിജയ കുമാർ,കെ ശേഖരൻ നായർ, എ പ്രഭാകരൻ നായർ, ഷാഫി ചൂരിപ്പള്ളം, ശിവലാൽ യാദവ്, ഡോ. കെ ദീപാലക്ഷ്മി പ്രസംഗിച്ചു. ഭാരവാഹികൾ ടി എൻ മോഹനൻ (പ്രസി ) ,ഇ വേണുഗോപാലൻ (സെക്ര), എം മാധവൻ നായർ (ട്രഷ),മോഹനൻ കരിച്ചേരി, കെ എ ചന്ദൻ, എം വി അനിൽകുമാർ (വൈസ് പ്രസി ), മിനി പി നായർ (ജോ. സെക്ര ).








