എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സത്യസന്ധത:കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി ; കുട്ടിക്കു നാടിന്റെ പ്രശംസ

നീലേശ്വരം:റോഡരികിൽ നിന്നു കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് എട്ടാം ക്ലാസ് വിദ്യാർത്ഥി ഉടമസ്ഥന് തിരിച്ചുനൽകി നാടിന് മാതൃകയായി. നീലേശ്വരം പരിപ്പുവട വിഭവ ശാലയ്ക്ക് സമീപത്തു നിന്നാണ് പതിനഞ്ചോളം വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും സ്കൂളിലെ എൻസിസി കേഡറ്റുമായ പാലായിലെ ദ്രുപതിന് കളഞ്ഞു കിട്ടിയത്.രേഖകൾ അടങ്ങിയ പേഴ്സ് ദ്രുപത് ഉടൻ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അന്വേഷണത്തിൽ പേഴ്സിന്റെ ഉടമ പാലക്കാട് വാണിയംകുളം സ്വദേശിയും നീലേശ്വരം കോട്ടപ്പുറത്ത് വാടകയ്ക്ക് താമസ്ക്കാരനും ബിസിനസുകാരനുമായ കെ പി രതീഷ് കുമാറാണെന്ന് മനസ്സിലാക്കുകയും പോലീസ് സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടർ കെ അജിത, ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കൈ എന്നിവരുടെ സാന്നിധ്യത്തിൽ തിരിച്ചു നൽകുകയുമായിരുന്നു. ദ്രൂപതിൻ്റെ സത്യസന്ധതയെ ഏവരും പ്രശംസിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page