തൊഴിലുറപ്പ് വേതനം ഉയര്‍ത്തി; കേരളത്തിലെ തൊഴിലാളികള്‍ക്ക് ഇന്നുമുതല്‍ 401 രൂപ കൂലി വാങ്ങാം

ന്യൂഡല്‍ഹി: വികസിത് ഭാരത്-ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ അഥവാ വിബിജി റാം ജി പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇതോടെ തൊഴിലുറപ്പ് വേതനം 401 രൂപയായി ഉയരും. പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് മറ്റൊരു പ്രത്യേകത. തൊഴിലുറപ്പു പദ്ധതിയുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്നു വരെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും സമയം അനുവദിച്ചിരിക്കുന്നത്. പുതിയ പദ്ധതിക്കു കീഴില്‍ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.
കായിക അധ്വാനം വേണ്ട പ്രവൃത്തികളാണ് പുതിയ പട്ടികയിലുള്ളത്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണ് പ്രവൃത്തികള്‍. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ദിവസക്കൂലി 300 രൂപ മുതല്‍ 409 രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്. സിക്കിമിലെ ചില ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക നിരക്കായ 450 രൂപയും നിശ്ചയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page