കാസർകോട്:സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളംഉടൻ പരിഷ്കരിക്കണമെന്നു എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട്
എ പി സുനിൽ ആവശ്യപ്പെട്ടു. പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിച്ചിട്ടു മൂന്നു മാസം കഴിയുകയും കാലാവധി പൂർത്തിയാവുകയും ചെയ്‌തെങ്കിലും നാളിതുവരെ
ശമ്പളം പരിഷ്കരിക്കുന്നതിനുള്ള
നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. മുൻ സർക്കാറിന്റെ വീഴ്ച മൂലം പന്ത്രണ്ടാം ശമ്പള പരിഷ്കരണം കുടിശികയായിട്ട് രണ്ടുവർഷം കഴിഞ്ഞു,ജീവനക്കാർ കാത്തിരുന്ന് മടുത്തു. ഇനിയും കാത്തിരിക്കാൻ ആവില്ലെന്നും ശമ്പളം പരിഷ്കരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും അസോസിയേഷൻ പ്രസിഡണ്ട് എ പി സുനിൽ പറഞ്ഞു.
അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. വിരമിച്ച സംസ്ഥാന കമ്മിറ്റി അംഗം എം ടി പ്രസീത , ജില്ലാ വൈസ് പ്രസിഡണ്ട് പി കുഞ്ഞികൃഷ്ണൻ എന്നിവർക്കുയാത്രയയപ്പു നൽകി.
ജി എസ് ഉമാശങ്കർ , എ ടി ശശി ,[ പി ബോബിൻ , മോബിഷ് പി തോമസ് , സുരേഷ് പെരിയങ്ങാനം , കെ സി സുജിത്ത് കുമാർ , വത്സല കൃഷ്ണൻ , ലോകേഷ് എം ബി ആചാർ , ജയപ്രകാശ് ആചാര്യ ,
ആർ മധുസൂദനൻ , ബ്രിജേഷ് പൈനി , എം വി നിഗീഷ് , റെനിൽ സൺ കെ തോമസ് , വി ടി പി രാജേഷ് , വി എം രാജേഷ് സായിദ. ബി.വി പ്രസംഗിച്ചു.







