ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നൂതന റോബോട്ടിക് സാങ്കേതികവിദ്യ

കാസര്‍കോട്: കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു അത്യാധുനിക
റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ വടക്കേ മലബാറില്‍ പുതിയ ചികിത്സാ മുന്നേറ്റത്തിന് കാസര്‍കോട് ആസ്റ്റര്‍ മിംസ് തുടക്കം കുറിച്ചു. ജില്ലയില്‍ ഒരു ആശുപത്രി അത്യാധുനിക കോറി
റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നത് ആദ്യമായാണ്.

സാധാരണ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകളെ അപേക്ഷിച്ച്സ ങ്കീര്‍ണ്ണതകളും ബുദ്ധിമുട്ടുകളും കുറക്കാന്‍ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് കോറി റോബോട്ടിക് ശസ്ത്രക്രിയ. തികഞ്ഞ
കൃത്യതയോടെയുള്ള ശസ്ത്രക്രിയയായതിനാല്‍ പേശികള്‍ക്കും കോശങ്ങള്‍ക്കും
ഉണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാനും ഇതിലൂടെ ശസ്ത്രക്രിയയ്ക്ക്
ശേഷം രോഗിക്ക് അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും
സാധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം നാലാം മണിക്കൂറില്‍ രോഗിക്ക് നടക്കാന്‍
കഴിയുമെന്നും ഓര്‍ത്തോപീഡിക് മേധാവി ഡോ. മുഹമ്മദ് ബഷീര്‍ ഖാസിം, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി, ഡോ. ദീക്ഷിത് ഷെട്ടി, ഡോ. അഭിരാം കൃഷ്ണന്‍, ഡോ. അമീന്‍ ഗുല്‍ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വേദനരഹിതമായ ചികിത്സയും വേഗത്തിലുള്ള രോഗമുക്തിയും ഉറപ്പാക്കുന്ന ഈ സംവിധാനം വിജയകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് ആശുപത്രിയുടെ വലിയ നേട്ടമാണെന്ന് ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷബീര്‍ കാസ്സിം പറഞ്ഞു. കടുത്ത സന്ധിവാതവും സങ്കീര്‍ണ്ണമായ കാല്‍മുട്ട് വൈകല്യങ്ങളും മൂലം കഠിനമായ വേദന അനുഭവിക്കുന്നവര്‍ക്ക് ഈ റോബോട്ടിക് സാങ്കേതിക വിദ്യ ഏറെ പ്രയോജനകരമാണെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page