പി.എൻ. പണിക്കർ സ്മാരക അക്ഷര പുരസ്‌കാരം വി ഇ ഉണ്ണിക്കൃഷ്ണനു സമ്മാനിച്ചു

ബദിയഡുക്ക: കുട്ടികൾക്കിടയിൽ വായനാശീലം വളർത്തുന്നതിനായി മികച്ച പ്രവർത്തനം നടത്തുന്ന അധ്യാപകന് കാൻഫെഡ് സോഷ്യൽ ഫോറം ഏർപ്പെടുത്തിയ പി .എൻ .പണിക്കർ സ്മാരക അക്ഷര പുരസ്കാരം ബദിയഡുക്ക നവജീവന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി. ഇ ഉണ്ണിക്കൃഷ്ണനു സമ്മാനിച്ചു. എഴുത്തുകാരൻ പദ്മനാഭൻ ബ്ലാത്തൂർ അവാർഡ് ദാനം നിർവഹിച്ചു.പി. ടി .എ പ്രസിഡണ്ട് ഹമീദ് കെടഞ്ചി അധ്യക്ഷനായി.കാൻഫെഡ് വായനാ പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത്. സമ്മേളനം ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത്‌ വൈസ്. പ്രസിഡണ്ട് കെ.എ.അശ്വിനി ഉദ്ഘാടനം ചെയ്തു.കാൻഫെഡ് സോഷ്യൽ …

കഞ്ചിക്കട്ട പാലത്തിനടുത്ത് മലയിടിച്ചിൽ : നാട്ടുകാർ ആശങ്കയിൽ

കുമ്പള :അപകട ഭീഷണി നേരിടുന്ന കഞ്ചിക്കട്ട പാലത്തിന ടുത്ത് റോഡ് തകർച്ചയുടെ വക്കിൽ എത്തിയിട്ടുണ്ടെന്ന് നാട്ടുകാർ മുന്നറിയിച്ചു. പാലത്തിനു 250 മീറ്ററോളം അകലെയാണ് റോഡിനോട് ചേർന്ന് ചെങ്കൽ മല ഭാഗികമായി ഇടിഞ്ഞുവീണത്. റോഡിനോട് ചേർന്ന് ചെങ്കൽപാറയിൽ വളരുന്ന മരത്തിന്റെ ചുവടിനോട് ചേർന്ന ചെങ്കല്ലാണ് ഇളകിവീണത്. ഇനിയും മലയിടിച്ചിൽ തുടർന്നാൽ മരവും അതിനോട് ചേർന്ന പാറയും റോഡിലേക്ക് മറിയാനിടയാവുമെന്ന് യാത്രക്കാർ ഭയക്കുന്നു. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാ ണിത്. കഞ്ചിക്കട്ട പാലം തകർച്ച ഭീഷണി നേരിടുന്നുണ്ടെന്ന ആശങ്കയെ തുടർന്ന് …

പ്രിയദർശിനി ബസിൽ കയ്യാങ്കളി; ബെൽ വലിച്ച് പൊട്ടിച്ചു; 3 സ്ത്രീകള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരായ സ്ത്രീകളും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും തർക്കവും. സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. കോഴിക്കോട് കോഴിക്കോട് നിന്ന് സുൽത്താൻബത്തേരി വരെ പോകുന്ന ടൗൺ ടു ടൗൺ ബസ്സിലാണ് സംഭവം നടന്നത്. പെട്ടെന്ന് ബസ്സ് നിർത്തണം എന്ന ആവശ്യപ്പെട്ടായിരുന്നു തർക്കം. തർക്കത്തിനിടെ സ്ത്രീകളിൽ ഒരാൾ ബെല്ല് പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെമാവൂര്‍ റോഡിൽ നിന്നാണ് പ്രശ്നമുണ്ടാക്കിയ 3 സ്ത്രീകളും കയറിയത്. ഇവര്‍ക്ക് മലാപ്പറമ്പിലേക്കാണ് പോകേണ്ടിയിരുന്നത്. …

മൊഗ്രാൽ ജിവി എച്ച്എസ് സാമ്പത്തിക ക്രമക്കേട് : അധ്യാപകന് ഒടുവിൽ സസ്പെൻഷൻ

തിരുവനന്തപുരം: മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന അനിൽ കെ എന്ന അധ്യാപകന് ഒടുവിൽ സസ്പെൻസൻ. സ്കൂൾ പി ടി എ യും, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ്‌ സംഘടനകളും നിരന്തരമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് പരാതിയും, നിവേദനങ്ങളും നൽകി വരികയായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കേണ്ട അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തികൾ ഗുരുതരമായ സാമ്പത്തിക ക്രമക്കേടും,അച്ചടക്ക ലംഘനവും,പെരുമാറ്റ …

കനത്തമഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

​കാസർകോട് : കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച ഓറഞ്ച് …

അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ പ്ലസ്ടു വിദ്യാർത്ഥിനി മരണത്തിനു കീഴടങ്ങി

കാസർകോട്: അമിത വേഗതയിൽ എത്തിയ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ്ടു വിദ്യാർഥിനി മരണത്തിന് കീഴടങ്ങി. മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ദീക്ഷ (17)യാണ് ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് രണ്ടു മണിയോടെ മരിച്ചത്. ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മുള്ളരിയ,വിവേകാനന്ദ നഗർ സ്വദേശിയും മകൾ പഠിക്കുന്ന സ്കൂളിലെ പാചക തൊഴിലാളിയുമായ ബി.കൃഷ്ണയാണ് പിതാവ്. മാതാവ്: രാധാമണി. മുള്ളേരിയ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥി ദീപക് ഏക സഹോദരനാണ് …

കാൻഫെഡിന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നന്ദകുമാർ കോറോത്തിന്

കാസർകോട്: കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി – കാൻഫെഡിൻ്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സംസ്ഥാന അവാർഡിന് ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അർഹനായി. നീലേശ്വരം സ്വദേശിയാണ്.തിരുവനന്തപുരത്ത് വെച്ച് നടന്ന കാൻഫെഡ് സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം മേധാവിയാണ്. അസോസിയേറ്റ് എൻ.സി.സി.ഓഫീസർ, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി, ആൻ്റി നർക്കോട്ടിക്സ് സെൽ ഡയറക്ടർ, കോളേജ് പൊട്ടക്ഷൻ ഗ്രൂപ്പ് കോ-ഓർഡിനേറ്റർ, വിജിലൻസ് …

പണം കൊടുക്കാത്തതിന്റെ വിരോധത്തിൽ 17 കാരനായ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 7 വർഷം കഠിന തടവും 60,000 രൂപ പിഴയും

കാസർകോട്: 17 കാരനായ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 60,000 രൂപ പിഴയും. കുമ്പഡാജെ മൗവാർ പൊടംബള സ്വദേശി മുരളി കൃഷ്ണ(23)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് ജഡ്ജ്( 1 )ടി എച്ച് രജിത ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവും വിധിച്ചു. കേസിൽ 1 മുതൽ 10 വരെയുള്ള സാക്ഷി മൊഴികളും 15 ഓളം രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് …

റോഡരുകിൽ നിറു ത്തിയിരുന്ന ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ: സഹോദരൻ ഉറങ്ങിയ നിലയിൽ

പട്ടാമ്പി: റോഡരുകിൽ നിർത്തിയിരുന്ന ഓട്ടോയിൽ 42 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുംപുറം വെളു ത്തൂർ തൊടിയിൽ അഷ്‌റഫിനെ (42 )യാ ണ് ഓട്ടോയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.സഹോദരൻ മുസ്തഫ ഓട്ടോയിൽ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ സുനിൽ മദ്യപിച്ച് അപകടമുണ്ടാക്കിയിരുന്നതായി പറയുന്നു. അത് സംബന്ധിച്ചു വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഓട്ടോയിലെ യാത്രക്കാരനായിരുന്നഅഷ്‌റഫിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. മരണകാരണം …

വാഹനം ഓടിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത; വാന്‍ റോഡരികില്‍ നിര്‍ത്തി കുട്ടികളെ സുരക്ഷിതരാക്കി; സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ കുട്ടികളുമായി വാനില്‍ പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍ കുമാറാണ് (50)മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ കുട്ടികളെ കൂട്ടി തിരിച്ചുപോകവേയാണ് സംഭവം. വേളം ചെറുകുന്നില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ വാന്‍ റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് അടുത്തു കണ്ട നാട്ടുകാരെ വിളിച്ച് സ്‌കൂള്‍ അധികൃതരോട് വിവരം പറയാന്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതര്‍ ആംബുലന്‍സുമായി എത്തി അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവര്‍ …

യൂട്യൂബ് വീഡിയോകള്‍ കണ്ട് വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച 32 കാരി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു

ചെന്നൈ: യൂട്യൂബ് വീഡിയോകള്‍ കണ്ട് വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. കര്‍ഷകനായ കുളന്തൈസാമിയുടെ ഭാര്യ ശശികല (32) ആണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുഞ്ഞിനെ ജീവനോടെ കിട്ടിയെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ആദ്യ പ്രസവം സിസേറിയന്‍ ആയിരുന്നു. രണ്ടാമത്തെ പ്രസവത്തില്‍ ശസ്ത്രക്രിയ ഒഴിവാക്കാനും സ്വാഭാവികമായ രീതിയില്‍ പ്രസവിക്കാനും വേണ്ടിയാണ് കുടുംബം യൂട്യൂബിലെ വിവരങ്ങളെ ആശ്രയിച്ച് വീട്ടില്‍ പ്രസവം നടത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. …

നഗര മധ്യത്തിലെ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും നവജാതശിശുവും മരിച്ചു , ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍, എടന്ത സ്വദേശി ജ്യോതി (30)യും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തില്‍ യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജൂണ്‍ 27ന് ശനിയാഴ്ചയാണ് ഓട്ടോ ഡ്രൈവറും യുവതിയും തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. അതിനു ശേഷം പുറത്തേക്ക് പോയ ഓട്ടോ ഡ്രൈവര്‍ തിരിച്ചെത്തിയില്ല.ഇന്ന് (ചൊവ്വ) ഉച്ചക്ക് ഓട്ടോ ഡ്രൈവര്‍ ലോഡ്ജിലെ റിസപ്ഷന്‍ കൗണ്ടറിലെത്തുകയും മുറിയെടുത്ത യുവതി രണ്ട് …

ജിഹാദി പരാമര്‍ശം: നടി അന്‍സിബയുടെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നടിയും താരസംഘടനയായ ‘അമ്മ’ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഈ പരാതിയില്‍ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ നിലപാട്. അന്‍സിബയുടെ ഹര്‍ജിയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് …

കുമ്പള പഞ്ചായത്ത് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ വെള്ളം കയറിയതായി പരാതി

കുമ്പള : കുമ്പള പഞ്ചായത്ത് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ വെള്ളം കയറിയെന്നു നാട്ടുകാരും യാത്രക്കാരും ആരോപിച്ചു. സ്റ്റാന്‍ഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം യാത്രക്കാര്‍ ബസില്‍ കയറാനും ബസില്‍ നിന്ന് ഇറങ്ങാനും പ്രയാസപ്പെടുന്നു. ജനങ്ങള്‍ പകര്‍ച്ച വ്യാധി ഭീഷണി നേരിടുന്നുണ്ടെന്നും പരാതിയുണ്ട്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് സമിതിയും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു. സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചു.സുജിത്ത് റായ് അധ്യക്ഷത വഹിച്ചു. …

പാസ്പോര്‍ട്ട് സേവന നിരക്ക് വര്‍ധനവിനെതിരെ കെ.ടി.എ ധര്‍ണ

കാസര്‍കോട്: വര്‍ധിപ്പിച്ച പാസ്പോര്‍ട്ട് സേവന നിരക്കു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ട്രാവല്‍ ഏജന്‍സീസ് അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനാഫ് നുള്ളിപ്പാടി അധ്യക്ഷത വഹിച്ചു.അബ്ദുള്ള മൗലവി, റഹ്‌മാന്‍, സുനില്‍,സലാം പ്രസംഗിച്ചു .

90 വർഷം പഴക്കമുള്ള (1935-ലെ) മുൻ വിധി കോടതി റദ്ദാക്കി: സ്വതന്ത്ര ഏജൻസി തലവന്മാരെ നീക്കാൻ പ്രസിഡന്റിന് കൂടുതൽ അധികാരം

പി പി ചെറിയാൻവാഷിംഗ്ടൺ: യുഎസിലെ വിവിധ സ്വതന്ത്ര സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള പ്രസിഡന്റിന്റെ അധികാരം വിപുലപ്പെടുത്തിക്കൊണ്ട് യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ഫെഡറൽ ട്രേഡ് കമ്മീഷൻ പോലുള്ള സ്വതന്ത്ര ഏജൻസി അംഗങ്ങളെ മാറ്റിനിർത്താൻ പ്രസിഡന്റിന് പൂർണ്ണ അധികാരം നൽകുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ, ഇത്തരം ഉദ്യോഗസ്ഥരെ സംരക്ഷിച്ചിരുന്ന 90 വർഷം പഴക്കമുള്ള (1935-ലെ) മുൻ വിധി കോടതി റദ്ദാക്കി. ‘ട്രംപ് വേഴ്സസ് സ്ലോട്ടർ’ കേസിൽ 3-നെതിരെ 6 വോട്ടുകൾക്കാണ് കൺസർവേറ്റീവ് ഭൂരിപക്ഷമുള്ള സുപ്രീം കോടതി …

അഞ്ച് വയസ്സുകാരനെ രക്ഷിക്കുന്നതിനിടെ 15-കാരൻ തടാകത്തിൽ മുങ്ങിമരിച്ചു; ടെക്സസിനെ കണ്ണീരിലാഴ്ത്തി

പി പി ചെറിയാൻ ജാക്സൺവില്ലെ (ടെക്സസ്): അഞ്ച് വയസ്സുകാരനായ കസിൻറെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിനൽകി പതിനഞ്ചുകാരൻ. കിഴക്കൻ ടെക്സസിലെ ജാക്സൺവില്ലെ തടാകത്തിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ദരുണ സംഭവം. റസ്ക് ഹൈസ്കൂളിലെ വിദ്യാർത്ഥിയും ഫുട്ബോൾ താരവുമായ റിലിൻ മയേഴ്സ് ആണ് മരണപ്പെട്ടത്. തടാകത്തിലെ ക്യാമ്പ് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ, റിലിന്റെ 5 വയസ്സുകാരനായ കസിൻ ഇൻഫ്ലേറ്റബിൾ ഫ്ലോട്ട് ഉപയോഗിച്ച് തടാകത്തിന്റെ ആഴമേറിയ ഭാഗത്തേക്ക് ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പ് റിലിൻ സഹായത്തിനായി …

ഗൗതം അദാനിക്കെതിരായ കേസ് പിൻവലിച്ചതിൽ യുഎസ് കോടതി വിശദീകരണം തേടി

പി പി ചെറിയാൻ ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പൂർണ്ണമായി ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിന് യുഎസ് ഫെഡറൽ കോടതിയുടെ താൽക്കാലിക വിലക്ക്. അദാനിക്കെതിരായ കുറ്റപത്രങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തിന് കൃത്യമായ കാരണം വ്യക്തമാക്കാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന് ബ്രൂക്ലിൻ ഫെഡറൽ ജഡ്ജി നിക്കോളാസ് ഗരാഫിസ് ഉത്തരവിട്ടു. സർക്കാർ സമർപ്പിച്ച പ്രാഥമിക വിശദീകരണം അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ ജഡ്ജി, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രൊസിക്യൂട്ടർമാർക്ക് ജൂലൈ 13 വരെ സമയം അനുവദിച്ചു. ഇന്ത്യയിൽ സോളാർ …