റോഡരുകിൽ നിറു ത്തിയിരുന്ന ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ: സഹോദരൻ ഉറങ്ങിയ നിലയിൽ

പട്ടാമ്പി: റോഡരുകിൽ നിർത്തിയിരുന്ന ഓട്ടോയിൽ 42 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുംപുറം വെളു ത്തൂർ തൊടിയിൽ അഷ്‌റഫിനെ (42 )യാ ണ് ഓട്ടോയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.സഹോദരൻ മുസ്തഫ ഓട്ടോയിൽ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ സുനിൽ മദ്യപിച്ച് അപകടമുണ്ടാക്കിയിരുന്നതായി പറയുന്നു. അത് സംബന്ധിച്ചു വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഓട്ടോയിലെ യാത്രക്കാരനായിരുന്നഅഷ്‌റഫിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ലെന്ന്കൂട്ടിച്ചേർത്തു.. ഇന്ന് പട്ടാമ്പി കൊപ്പത്തായിരുന്നു അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page