കുമ്പള : കുമ്പള പഞ്ചായത്ത് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ വെള്ളം കയറിയെന്നു നാട്ടുകാരും യാത്രക്കാരും ആരോപിച്ചു. സ്റ്റാന്‍ഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം യാത്രക്കാര്‍ ബസില്‍ കയറാനും ബസില്‍ നിന്ന് ഇറങ്ങാനും പ്രയാസപ്പെടുന്നു. ജനങ്ങള്‍ പകര്‍ച്ച വ്യാധി ഭീഷണി നേരിടുന്നുണ്ടെന്നും പരാതിയുണ്ട്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് സമിതിയും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു. സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചു.
സുജിത്ത് റായ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട്, വിക്രം പൈ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് പ്രസിഡണ്ട് ശിവപ്രസാദ്‌റായ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, രമേഷ് ഭട്ട്, കാഞ്ചാറ, ശാരദ, അജിത് കുമാര്‍, അമിതആല്‍വ, സെക്രട്ടറി വിവേകാനന്ദ ഷെട്ടി, വിനോദന്‍ കടപ്പുറം പ്രസംഗിച്ചു.







