പി.എൻ. പണിക്കർ സ്മാരക അക്ഷര പുരസ്‌കാരം വി ഇ ഉണ്ണിക്കൃഷ്ണനു സമ്മാനിച്ചു

ബദിയഡുക്ക: കുട്ടികൾക്കിടയിൽ വായനാശീലം വളർത്തുന്നതിനായി മികച്ച പ്രവർത്തനം നടത്തുന്ന അധ്യാപകന് കാൻഫെഡ് സോഷ്യൽ ഫോറം ഏർപ്പെടുത്തിയ പി .എൻ .പണിക്കർ സ്മാരക അക്ഷര പുരസ്കാരം ബദിയഡുക്ക നവജീവന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി. ഇ ഉണ്ണിക്കൃഷ്ണനു സമ്മാനിച്ചു. എഴുത്തുകാരൻ പദ്മനാഭൻ ബ്ലാത്തൂർ അവാർഡ് ദാനം നിർവഹിച്ചു.പി. ടി .എ പ്രസിഡണ്ട് ഹമീദ് കെടഞ്ചി അധ്യക്ഷനായി.കാൻഫെഡ് വായനാ പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത്. സമ്മേളനം ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത്‌ വൈസ്. പ്രസിഡണ്ട് കെ.എ.അശ്വിനി ഉദ്ഘാടനം ചെയ്തു.കാൻഫെഡ് സോഷ്യൽ ഫോറം ചെയർമാൻ കൂക്കാനം റഹ് മാൻ പി .എൻ .പണിക്കർ അനുസ്മരണം നടത്തി. ജില്ലയിലെ സ്കൂളുകൾക്ക് കാൻഫെഡ് സോഷ്യൽ ഫോറം നൽകുന്ന പുസ്തകക്കിറ്റ് കവി മാധവൻ പുറച്ചേരി വിതരണം ചെയ്തു.ഷാഫി ചൂരിപ്പള്ളം, എ നാരായണൻ മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ ടി.മാധവൻ ഭട്ടതിരി, പ്രഥമാധ്യാപിക ടി.എച്ച്.ഷാഹിദ ബീവി, സി. പി . വി. വിനോദ് കുമാർ,കൈനി രാജൻ പി .സിന്ധു, ഹനീഫ കടപ്പുറം, എൻ സുകുമാരൻ, ടി തമ്പാൻ എന്നിവർ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page