കുമ്പള :അപകട ഭീഷണി നേരിടുന്ന കഞ്ചിക്കട്ട പാലത്തിന ടുത്ത് റോഡ് തകർച്ചയുടെ വക്കിൽ എത്തിയിട്ടുണ്ടെന്ന് നാട്ടുകാർ മുന്നറിയിച്ചു. പാലത്തിനു 250 മീറ്ററോളം അകലെയാണ് റോഡിനോട് ചേർന്ന് ചെങ്കൽ മല ഭാഗികമായി ഇടിഞ്ഞുവീണത്. റോഡിനോട് ചേർന്ന് ചെങ്കൽപാറയിൽ വളരുന്ന മരത്തിന്റെ ചുവടിനോട് ചേർന്ന ചെങ്കല്ലാണ് ഇളകിവീണത്. ഇനിയും മലയിടിച്ചിൽ തുടർന്നാൽ മരവും അതിനോട് ചേർന്ന പാറയും റോഡിലേക്ക് മറിയാനിടയാവുമെന്ന് യാത്രക്കാർ ഭയക്കുന്നു. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാ ണിത്. കഞ്ചിക്കട്ട പാലം തകർച്ച ഭീഷണി നേരിടുന്നുണ്ടെന്ന ആശങ്കയെ തുടർന്ന് അത് വഴി ഓടിയിരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് വർഷങ്ങൾക്കു മുമ്പ് റദ്ദാക്കിയിരുന്നു. ഹെവി വാഹനങ്ങളും നിരോധിച്ചിരിക്കുകയാണ്.പുതിയ പാലം പണിയാൻ 27 കോടി രൂപയുടെ പദ്ധതി നിർദ്ദേശം ഉണ്ടെങ്കിലും നടപടികൾ മന്ദഗതിയിലാണ്.







