തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍, എടന്ത സ്വദേശി ജ്യോതി (30)യും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തില്‍ യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജൂണ്‍ 27ന് ശനിയാഴ്ചയാണ് ഓട്ടോ ഡ്രൈവറും യുവതിയും തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. അതിനു ശേഷം പുറത്തേക്ക് പോയ ഓട്ടോ ഡ്രൈവര്‍ തിരിച്ചെത്തിയില്ല.ഇന്ന് (ചൊവ്വ) ഉച്ചക്ക് ഓട്ടോ ഡ്രൈവര്‍ ലോഡ്ജിലെ റിസപ്ഷന്‍ കൗണ്ടറിലെത്തുകയും മുറിയെടുത്ത യുവതി രണ്ട് ദിവസമായി ഫോണ്‍ വിളിച്ചാൽ എടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ലോഡ്ജ് അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു വാതില്‍. തുടര്‍ന്ന് ബലം പ്രയോഗിച്ച് തള്ളിത്തുറന്നപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ യുവതിയെയും നവജാത ശിശുവിനെയും കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.








