കേരളത്തിന്റെയും വ്യവസായ മേഖലയുടെയും ഭാവിക്ക് ഒരാമുഖം

പ്രമുഖ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും പുതിയ യു.ഡി.എഫ്.
സര്‍ക്കാരിന് ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ മോശമായ സാമ്പത്തിക സ്ഥിതിയും അതിന് വേണ്ട പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുകയും അവയെല്ലാം പ്രമുഖ ഇക്കണോമിസ്റ്റുകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സമയമാണല്ലോ. ഈ ചര്‍ച്ചയിലെങ്ങും പരാമര്‍ശിക്കാത്തതും സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുവാന്‍ അത്യന്താപേക്ഷിതവുമായ ചില കാര്യങ്ങള്‍ കൂടി, യു.ഡി.എഫ്. സര്‍ക്കാരിന്റെയും ഇക്കണോമിസ്റ്റുകളുടെയും, മാധ്യമങ്ങളുടെയും, പൊതുജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു.

(1) എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടറൈസേഷന്‍ വന്നെ
ങ്കിലും ഇതേവരെ ഒരു ഓഫീസിലും ഒരു തസ്തികയും വെട്ടിച്ചുരുക്കിയിട്ടില്ല. പ്രത്യേകിച്ച് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍. ഒരു സാധാരണ പൗരന് കിട്ടേണ്ട മിക്കവാറും എല്ലാ ഡോക്യുമെന്റുകളും ഇന്ന് അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് കിട്ടുന്നത്. അതിന് പ്രത്യേകം ഫീസ് കൊടുക്കണമെങ്കിലും പൊതുജനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയാണ്. പക്ഷെ, ഒരു തസ്തികയും സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടില്ല.

(2) മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ വളരെ കുറവാണ്; എന്നാലും
അധ്യാപകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. ഇത്രയും മോശമായ സാമ്പത്തിക സ്ഥിതിയുള്ള സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളേണ്ട ഒരു കാര്യമാണിത്.

(3) 45 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്ന കേരളത്തില്‍ എന്തി
നാണ് തൊഴിലില്ലായ്മ വേതനം കൊടുക്കുന്നത്? അടിയന്തിരമായി നിര്‍ത്തലാക്കേണ്ട ഒരു പാഴ്ച്ചിലവാണിത്.
കേരള സംസ്ഥാനം, നിക്ഷേപ സൗഹൃദമാക്കിയാല്‍ മാത്രമേ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയുള്ളു. ചിലരൊക്കെ കേരളം നിക്ഷേപ സൗഹൃദമാണ് എന്നും, കേരളം നമ്പര്‍
വണ്‍ ആണ് എന്നുമൊക്കെ വിമ്പു പറയുന്നത് കേള്‍ക്കുമ്പോള്‍, ഇവിടത്തെ ഓരോ വ്യവസായിയും നിശബ്ദമായി കരയുകയാണ്.
ഏറ്റവും കൂടിയ സ്ഥലവിലയുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടിയ വേതന
നിരക്കുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവുമുയര്‍ന്ന ഉദ്യോഗസ്ഥരാജ്’ ഉള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും ശക്തമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം.
ഈ ദുഃസ്ഥിതികളെ മറികടക്കാതെ, കേരളം എങ്ങനെ നിക്ഷേപ സൗഹൃദമാകും?
ആയതിനാല്‍, കേരളം നിക്ഷേപ സൗഹൃദമാകണമെങ്കില്‍ പുതിയ സംസ്ഥാന
സര്‍ക്കാര്‍, അടിയന്തിരമായി സ്വീകരിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ

1)കേരളത്തിലെ വിവിധ വ്യവസായ എസ്റ്റേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ
വ്യവസായികളും അതീവദുഃഖിതരാണ്. കാരണം, ഇവിടുത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും അല്‍പം സാമാന്യ നീതി അറിയുന്ന
തിനുവേണ്ടി അടിയന്തിരമായി ഒരു സ്‌പെഷ്യല്‍ ക്ലാസ്’ കൊടുക്കേണ്ടിയിരിക്കുന്നു.
അതായത്, ഔട്ട് റൈറ്റ് സെയില്‍/ ഹയര്‍ പര്‍ച്ചേസ് എന്നീ വാക്കുകളുടെ അര്‍ത്ഥം
പോലും അറിയാത്തവരാണ് അവരില്‍ ഭൂരിഭാഗവും. കേരളത്തിലെ, മിനിവ്യവസായ
എസ്റ്റേറ്റുകള്‍, വ്യവസായ എസ്റ്റേറ്റുകള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍
സര്‍ക്കാര്‍, ആവശ്യപ്പെട്ട സ്ഥലവില മുഴുവനായി അടച്ചുതീര്‍ത്തു. ഒആര്‍എസ്-എച്ച്പി വ്യവസ്ഥയില്‍ അലോട്ട്‌മെന്റ് എടുത്തവര്‍ക്ക് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും, വ്യവസായികള്‍ക്ക് വ്യവസായസ്ഥലത്തിന്റെ ഓണര്‍ഷിപ്പ്, സെയില്‍ ഡീഡ് ആയോ പട്ടയമായോ കൊടുക്കുന്നില്ല.
ഉദാ: കേരള സിഡ്‌കോയുടെ കീഴിലും വ്യവസായ വകുപ്പിന്റെ നേരിട്ട് ഉടമസ്ഥതയിലു
ള്ളതുമായ വ്യവസായ എസ്റ്റേറ്റുകള്‍.

2) കേരളത്തിലെ ഉയര്‍ന്ന സ്ഥലവില, വ്യവസായങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍, നാമമാത്ര ലീസ് പ്രീമിയം മാത്രം വാങ്ങി വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ കൊണ്ടു വന്ന ലീസ് പോളിസിയിന്‍ കീഴില്‍ സ്ഥലത്തിന് അലോട്ട്‌മെന്റ് എടുത്തവരും ഇന്ന് ദുരിതത്തിലാണ്. 90 വര്‍ഷ കാലാവധിയിലേക്ക് ലീസ് പീരീഡ് നിശ്ചയിച്ച് അലോട്ട് ചെയ്തിരുന്നത്, പിന്നീട് ലീസ് കാലാവധി 30 വര്‍ഷമായി ചുരുക്കുകയും, ഫെയര്‍ വാല്യൂവിന്റെ 1/10 ലീസ് പ്രീമിയം ആയി വാങ്ങിയിരുന്നത് ക്രമേണ കൂട്ടികൂട്ടി ഇന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ അധികരിച്ചിരിക്കുകയുമാണ്.
ഉദാ: കെഎസ്‌ഐഡിസിയുടെയും കിന്‍ഫ്രയുടെയും കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളും പാര്‍ക്കുകളും.

3) മിക്ക വ്യവസായ എസ്റ്റേറ്റുകളുടെയും ദൈനംദിന പരിപാലന ചുമതലകള്‍, അതാതു
ഇടങ്ങളിലെ വ്യവസായികളുടെ സംഘടനകളാണ് നിര്‍വ്വഹിക്കുന്നതെങ്കിലും, വാടക,
അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ്ജ്, സൂപ്പര്‍വൈസറി ചാര്‍ജ്ജ്, എന്നീ ഓമനപ്പേരുകളിട്ടു വ്യവസായ എസ്റ്റേറ്റുകളുടെ നടത്തിപ്പുകാരായ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായികളെ കൊള്ളയടിക്കുന്നു.

4) ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243ക്യു പ്രകാരം, ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റുകള്‍, ഇന്‍ഡസ്ട്രിയില്‍ പാര്‍ക്കുകള്‍, ഇന്‍ഡസ്ട്രിയില്‍ ടൗണ്‍ഷിപ്പുകള്‍, മിനി ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റുകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കു വെളിയിലാണ് എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും, വ്യവസായ എസ്റ്റേറ്റുകളിലെ വ്യവസായികളില്‍ നിന്ന് ലൈസന്‍സ് ഫീസ്, കെട്ടിട നികുതി, തൊഴില്‍ക്കരം, ഹരിത കര്‍മ്മസേനാ പിരിവുകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്നു. 1994ലെ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ആക്ടിലും ആക്ട് നമ്പര്‍ 5/2000 വ്യവസായ എസ്റ്റേറ്റുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും 2014ലെ ഭേദഗതിയില്‍ ചാപ്റ്റര്‍ 19 (എല്ലാത്തരം നികുതികളും പ്രത്യേകിച്ച് കെട്ടിടനികുതി)ആപ്ലിക്കബിള്‍ ആണെന്ന് വ്യവസ്ഥ ചെയ്തു പിരിവ് തുടങ്ങിയതിനെതിരെ വ്യവസായികള്‍ ബഹുമാനപ്പെട്ട നീതിപീഠങ്ങളെ സമീപിച്ചതിനെത്തുടര്‍ന്ന് ടീ പിരിവുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുവാന്‍ മുന്‍ വ്യവസായ മന്ത്രിയും തദ്ദേശ സ്വയംഭരണ മന്ത്രിയും കൂടി സര്‍ക്കുലര്‍ ഇറക്കിയിരുന്നുവെങ്കിലും 2026 മാര്‍ച്ച് 11ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലൂടെ മേല്‍പ്പറഞ്ഞ ഇളവുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. പിന്നെങ്ങനെ ഇവിടെ വ്യവസായ വളര്‍ച്ചയുണ്ടാകും?

5) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭീമമായ കെട്ടിട നികുതി പിരിവിലൂടെ ഇവിടുത്തെ വ്യാപാരികള്‍ നട്ടം തിരിയുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരം ഇവിടെ പുഷ്ടിപ്പെടുകയാണ്.
വ്യവസായികളും വ്യാപാരികളും കേരളത്തില്‍ നിലനില്‍പ്പിനു വേണ്ടി പോരാടുമ്പോള്‍സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ന്നടിയുകയാണ്. ഈ ദുസ്ഥിതിക്ക് യുഡിഎഫ് സര്‍ക്കാര്‍ മാറ്റം വരുത്തിയാല്‍ മാത്രമേ കേരളം നിക്ഷേപ സൗഹൃദമാവുകയുള്ളു. കേരളം നിക്ഷേപ സൗഹൃദമായാല്‍ മാത്രമേ, ഇവിടുത്തെ സാമ്പത്തിക സ്ഥിതി പടിപടിയായി ഉയരുകയുള്ളു.
ഇക്കാര്യങ്ങള്‍ പ്രതിഭാധനനായ വി.ഡി സതീശന്‍ എന്ന പ്രിയങ്കരനായ മുഖ്യമന്ത്രിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെട്ടാല്‍ കേരളം രക്ഷപ്പെടും തീര്‍ച്ച.
എന്ന് താങ്കളുടെ വിശ്വസ്തന്‍
കേരള ചെറുകിട വ്യവസായ ഫെഡറേഷനു വേണ്ടി

കെ.ജെ സ്‌കറിയ
ജനറല്‍ സെക്രട്ടറി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page