ഡ്രൈ ഡേയില്‍ കാറില്‍ കറങ്ങി മദ്യ വില്‍പ്പന; സിനിമാ പ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചി: ഡ്രൈ ഡേയില്‍ കാറില്‍ കറങ്ങി കൊച്ചിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പില്‍ വീട്ടില്‍ ശുഹൈബ് (39) ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എഴുപതിലധികം കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 48 ബോട്ടില്‍ ബിയറും പൊലീസ് കണ്ടെടുത്തു. ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ പരിശോധന ശക്തമാക്കിയതിനിടെ, അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപം പി.ടി. ഉഷ റോഡില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. സിനിമാ മേഖലയില്‍ ജോലിചെയ്യുന്ന ഇയാള്‍ മുന്‍പ് കഞ്ചാവുകേസില്‍ പ്രതിയായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page