ഓടിക്കൊണ്ടിരിക്കെ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരി തെറിച്ചു; റോഡിലൂടെ നടന്നുപോയ ആള്‍ക്ക് ടയര്‍ ദേഹത്ത് ഇടിച്ച് പരിക്ക്

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരി തെറിച്ചു. പൂച്ചാക്കല്‍ നഗരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ വലത് ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്‍വശത്തെ വലത് ടയര്‍ പൊട്ടിയശേഷം ഊരി തെറിക്കുകയായിരുന്നു. ബസ്സില്‍ നിന്നും വേര്‍പെട്ട് ഉരുണ്ടുപോയ ടയര്‍ ദേഹത്ത് ഇടിച്ചാണ് റോഡിലൂടെ നടന്നുപോയ ആള്‍ക്ക് പരിക്കേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി; 14.37 ഗ്രാം എംഡിഎംഎയുമായി ഉദിനൂര്‍ സ്വദേശി കളനാട്ട് അറസ്റ്റില്‍, പ്രതിയുടെ കാസര്‍കോട്ടെ റൂമില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി
Scroll to top

You cannot copy content of this page