പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയാക്കണം: കൊടക്കാട് നാരായണന്‍

ചീമേനി: മാറുന്ന ആഗോള സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയാക്കണമെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ പറഞ്ഞു.
ശ്രേയസ് കാസര്‍കോട് മേഖലയുടെ നേതൃത്വത്തില്‍ വെളിച്ചംതോട് ഷൈന്‍സ്റ്റാര്‍ ക്ലബ്ബില്‍ നടന്ന പരിസ്ഥിതി സംരക്ഷണ സെമിനാറും എസ്.എസ്.എല്‍.സി- പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുന്ന മികവ് പരിപാടിയും
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണും ജലവും ആകാശവും വരും തലമുറയില്‍ നിന്ന് കടം വാങ്ങിയതാണെന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പ്രചരിപ്പിക്കണം- അദ്ദേഹം പറഞ്ഞു.
മായാ തോമസ് അധ്യക്ഷത വഹിച്ചു.
എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ പാര്‍വതി, ദേവിക എന്നീ കുട്ടികളെ അനുമോദിച്ചു. ഫലവൃക്ഷത്തൈ വിതരണവും നടന്നു. ശ്രേയസ് മേഖലാ പ്രോഗ്രാം ഓഫീസര്‍ വി വി നളിനാക്ഷന്‍, ജോയ്‌സി രാജു, സൗമ്യ ടി വി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page