തൃശ്ശൂര്‍: നവജാത ശിശു ഉറക്കത്തില്‍ മരിച്ച നിലയില്‍. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളറക്കാട് തറമേല്‍ഞാലില്‍ വീട്ടില്‍ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടിക്ക് പാല്‍ കൊടുത്തശേഷം തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയതായിരുന്നു. മാതാവ് പിന്നീട് നോക്കിയപ്പോള്‍ കുഞ്ഞിന്റെ വായില്‍നിന്ന് നുരയും പതയും മൂക്കില്‍നിന്ന് രക്തവും വന്ന നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയാണ് സുധീഷ് വാഹനാപകടത്തില്‍ മരിച്ചത്. സ്‌കൂട്ടറില്‍ ട്രക്ക് വന്നിടിച്ചാണ് അപകടം.








