ലക്ഷ്യമിട്ടത് 15,000 പേരെ കൊല്ലാന്‍; 11 പേര്‍ കുഴഞ്ഞുവീണു, മുഹറം ഘോഷയാത്രയ്ക്കിടെ കൂട്ടക്കൊലക്ക് ശ്രമം; വിഷ ഗുളിക വിതരണം ചെയ്തയാള്‍ അറസ്റ്റില്‍

മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ വിഷ ഗുളിക വിതരണം ചെയ്തയാള്‍ അറസ്സില്‍. ഫയാസ് പ്രേംജി എന്ന ആളാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പതിനായിരത്തിലധികം ഗുളികള്‍ പിടികൂടി. കൂടാതെ, 30,000 ഒഴിഞ്ഞ ക്യാപ്സ്യൂളുകള്‍ക്കും 50 കിലോ ഫോസ്ഫറസിനും ഇയാള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജയന്ത് മീന അറിയിച്ചു. എലിവിഷമടങ്ങിയ ക്യാപ്‌സൂളുകള്‍ നല്‍കിയാണ് കൂട്ടക്കൊലയ്ക്ക് ശ്രമിച്ചത്. റീ റോഡിലെ റഹ്‌മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. വേദനസംഹാരികളാണെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ ആളുകള്‍ക്ക് ഗുളികകള്‍ നല്‍കുകയായിരുന്നു. 15,000 ത്തോളം പേരെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടെന്ന് പ്രതി വ്യക്തമാക്കി. ഗുളിക കഴിച്ച 11 പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.
മൂന്ന് വനിതാ വോളന്റിയര്‍മാരുടെ സംശയമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇവര്‍ ഗുളികകള്‍ പരിശോധിക്കുകയും ഉള്ളില്‍ പൊടിരൂപത്തിലുള്ള പദാര്‍ഥം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ഗുളികകള്‍ കഴിക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഗുളിക കഴിച്ചവരില്‍ ഒരാളൊഴികെ മറ്റുള്ളവരെല്ലാം അപകടനില തരണംചെയ്തതായി പൊലീസ് അറിയിച്ചു. ഗുളിക കഴിച്ചതിന് പിന്നാലെ കഠിനമായ വയറുവേദനയും ഛര്‍ദിയുമാണ് ഇവര്‍ക്കെല്ലാം അനുഭവപ്പെട്ടത്. ഇതില്‍ സല്‍മാന്‍സയ്യീദ് എന്നയാളുടെ നില ഗുരുതരമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page