നീലേശ്വരത്ത് ലഹരിക്കെതിരെ “ഓപ്പറേഷൻ തൂഫാൻ”: മനുഷ്യചങ്ങല തീർത്ത് ജനമൈത്രി പൊലീസ്

നീലേശ്വരം:നീലേശ്വരം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും രണ്ട് കിലോമീറ്ററോളം ദൈർഘ്യത്തിൽ ചങ്ങലയിൽ കണ്ണികളായി. നീലേശ്വരത്ത് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായാണ് നീലേശ്വരം ജനമൈത്രി പോലീസ് തൂഫാൻ പ്രതിരോധ ചങ്ങല തീർത്തത്.ചങ്ങല ശ്രദ്ധേയവും പ്രശംസ നീയവുമായിരുന്നു. ജനപ്രതിനിധികൾ,രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ ,ക്ലബ്ബ് – വായനശാലകൾ , വ്യാപാരികൾ, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ്സ്, …

വിദ്യാനഗർ ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

കാസർകോട്:ലയൺസ് ക്ലബ് വിദ്യാനഗർ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു. ലയൺസ് കുടുംബസംഗമവും ഉണ്ടായിരുന്നു. ലയൺസ് മുൻ ഗവർണ്ണർ പ്രൊഫ. വർഗീസ് വൈദ്യൻ നേതൃത്വം വഹിച്ചു.മാനവസേവനത്തിന്റെ മഹത്തായ മാതൃക തീർത്ത പ്രസ്ഥാനമാണ് ലയൺസെന്നും അതിന്റെ ഭാഗമായി ലയൺസ് ക്ലബ് വിദ്യാനഗർ ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ലയൺ വർഗീസ് വൈദ്യൻ പറഞ്ഞു.ക്ലബ്ബിന്റെ വെബ് സൈറ്റിന്റെ ഉത്ഘാടനവും നിർവഹിച്ചു. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ട് എ. പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. വി വേണുഗോപാൽ, അഡ്വ. കെ. വിനോദ് കുമാർ, പി. വി. മധുസൂദനൻ, …

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങി; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: സെപ്റ്റിക് ടാങ്കിനുളളില്‍ ഇറങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ മുന്ദ്ക ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അരുണ്‍(38), സന്ദീപ് (32), ചന്ദ്(42) എന്നിവരാണ് മരിച്ചത്. മൂവരും സുല്‍ത്താന്‍പുരിയിലെ ഇന്ദ്ര ജീല്‍ സ്വദേശികളാണ്. ഇവർ ശുചീകരണത്തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ ഇറങ്ങിയ ഇവർ വിഷവാതകം ശ്വസിച്ച് ബോധരഹിതരാവുകയായിരുന്നു.ഡൽഹി ഫയർ സർവീസിന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടവിവരം ലഭിക്കുന്നത്. സെപ്റ്റിക് ടാങ്കിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു എന്നായിരുന്നു സന്ദേശം. ഉടൻതന്നെ രണ്ട് രക്ഷാപ്രവർത്തക വാഹനങ്ങൾ …

ജില്ലാ സഹ.ആശുപത്രി ഫാർമസി ഗോഡൗൺ ഉദ്ഘാടനം ചെയ്തു

കാസർകോട്: ജില്ല സഹകരണ ആശുപത്രി ഫാർമസി ഗോഡൗൺ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.രഘുദേവൻ അധ്യക്ഷത വഹിച്ചു. കെ.ജയചന്ദ്രൻ, ബേബി ഷെട്ടി, ഗ്രീഷ്മ, സരസ്വതി, സി.എ. സുബൈർ, പ്രദീപ് കെ പ്രസംഗിച്ചു .

സ്നേഹസംഗമം: പ്രദീപ് കുമാറിന് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും നടത്തി

​കുമ്പള: സർവീസിൽ നിന്നു വിരമിക്കുന്ന അഡി.എസ്.ഐ.സി. പ്രദീപ് കുമാറിനും വിവിധ മേഖലകളിലെ അതുല്യ പ്രതിഭകൾക്കും ദുബായ് മലബാർ കലാസാംസ്കാരിക വേദി ഊഷ്മളമായ യാത്രയയപ്പും അനുമോദനവും നടത്തി. ‘സ്നേഹസംഗമം’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുമ്പളയിൽ നടന്ന ചടങ്ങ് റിട്ട. അഡീഷണൽ എസ്. പി ടി.പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.​ എ.കെ.ആരിഫ് അധ്യക്ഷത വഹിച്ചു. വേദി ജനറൽ കൺവീനർ അഷറഫ് കർള,​സമൂഹത്തിന്റെ വിവിധ തുറകളിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ച പ്രമുഖരെയും, കായിക-വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ മികച്ച നേട്ടങ്ങൾ കൈവരിച്ച് ജില്ലയുടെ …

വിശ്വാസത്തിന്റെ പേരിൽ സ്വവർഗ വിവാഹം നടത്താൻ വിസമ്മതിച്ച ടെക്സസ് ജഡ്ജിക്ക് 6.4 ലക്ഷം ഡോളർ നഷ്ടപരിഹാരം

പി പി ചെറിയാൻ ടെക്സാസ് :ക്രിസ്ത്യൻ മതവിശ്വാസത്തിന് വിരുദ്ധമായതിനാൽ സ്വവർഗ വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ വിസമ്മതിച്ച ടെക്സസിലെ വനിതാ ജഡ്ജിക്ക് നിയമപോരാട്ടത്തിൽ വൻ വിജയം. ജഡ്ജി ഡയാൻ ഹെൻസ്ലിക്കാണ് ടെക്സസിലെ ജില്ലാ കോടതി 6,40,000 ഡോളർ (ഏകദേശം 5.3 കോടി രൂപ) നഷ്ടപരിഹാരവും കോടതിച്ചെലവും അനുവദിച്ചത്. മതവിശ്വാസത്തിന്റെ പേരിൽ സമലൈംഗിക വിവാഹങ്ങൾ നടത്തുന്നതിൽ നിന്ന് മാറിനിൽക്കുന്ന ജഡ്ജിമാർക്കെതിരെ അന്വേഷണം നടത്തുന്നതിനോ അച്ചടക്ക നടപടിയെടുക്കുന്നതിനോ ടെക്സസ് സ്റ്റേറ്റ് കമ്മീഷന് കോടതി സ്ഥിരമായ വിലക്കേർപ്പെടുത്തുകയും ചെയ്തു. 2023-ൽ തന്റെ മതവിശ്വാസം ചൂണ്ടിക്കാട്ടി …

ഹോട്ടല്‍ മേഖലയ്ക്ക് വീണ്ടും ആശ്വാസം; വാണിജ്യ സിലിണ്ടറുകളുടെ വില കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറക്കും. സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ജുലൈ ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതിന് പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണമാണ് വാണിജ്യ സിലിണ്ടറുകളുടെ …

വായനയും എഴുത്തും ജീവിതത്തിന്റെ വഴികാട്ടി: ചിന്മയ വിദ്യാലയവായനവാരം

കാസര്‍കോട് : വായനവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടന്നചടങ്ങ് ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. വായനയുടെയും എഴുത്തിന്റെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. നല്ല പുസ്തകങ്ങള്‍ വായിക്കുന്നത് വ്യക്തിത്വ വികാസത്തിനും മൂല്യബോധം വളര്‍ത്തുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വായനയും എഴുത്തും ജീവിതത്തെ സമ്പന്നമാക്കുന്ന വഴികാട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന ശീലം വിദ്യാര്‍ഥികളെ മികച്ച വ്യക്തികളായി വളരാന്‍ സഹായിക്കുമെന്നുപറഞ്ഞു .പ്രിന്‍സിപ്പല്‍ ടി.വി. സുകുമാരന്‍ പ്രസംഗിച്ചു.പ്രശസ്ത എഴുത്തുകാരി ഡോ. എം. എ. മുംതാസ്‌കഥാശില്പശാല …

ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപെടുത്തണം : കെ ജി ഒ സംഘ്

കാസർകോട് : ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപെടുത്തണമെന്നു കെ ജി ഒ സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു,2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്ക്കരണം രണ്ട് വർഷമായിട്ടും നൽകാത്തത് ജീവനക്കാരോടുള്ള വഞ്ചനയാണ്-യോഗം ചൂണ്ടിക്കാട്ടി . പിണറായി സർക്കാരിന്റെ അവസാന കാലം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിച്ചു 3 മാസത്തെ സമയം നൽകിയിരുന്നു വെങ്കിലും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയോ കമ്മീഷന്റെ കാലാവധി ദീർഘിപ്പിച്ചു നൽകുകയോ ചെയ്തിട്ടില്ല. ആയതിനാൻ തന്നെ ശംബള പരിഷ്ക്കരണം നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ക്ഷാമ ബത്ത …

കുഴിമന്തി കഴിച്ച 3 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു

കണ്ണൂര്‍: പാനൂരില്‍ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച വൈകിട്ട് പാനൂര്‍ പൂക്കോം റോഡിലെ സഫ്രാന്‍ മന്തി ഹോട്ടലില്‍നിന്ന് കുഴിമന്തി വാങ്ങി കഴിച്ചവിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഭക്ഷണം കഴിച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഛര്‍ദിയും കടുത്ത ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.തുടര്‍ന്നു വിദ്യാര്‍ഥികള്‍ പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പരാതി ഉയര്‍ന്നതോടെ രാത്രി തന്നെ ആരോഗ്യ വകുപ്പ് …

ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പുകവലി ചിത്രം വേണ്ട; നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഎംഒ

കാസര്‍കോട്: ഫിഫ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ പുകവലി ചിത്രങ്ങള്‍ വേണ്ട. പുകയില ഉപയോഗിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യുകയോ ദൃശ്യങ്ങള്‍ മറച്ചു വെക്കുകയോ ചെയ്യണമെണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി സന്തോഷ് അറിയിച്ചു. അല്ലാത്തപക്ഷം ദേശീയ പുകയില നിയന്ത്രണ നിയമം വകുപ്പ് 5 പ്രകാരം അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു. പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന …

എ. കെ.എം. അഷ്‌റഫ് എം.എൽ.എ കാർഷിക സർവ്വകലാശാല സെനറ്റ് അംഗം

കാസർകോട് : എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എയെ കേരള കാർഷിക സർവ്വകലാശാല സെനറ്റ് അംഗമായി തെരഞ്ഞെടുത്തു. കേരള നിയമസഭയിൽ നിന്നുള്ള ജനപ്രതിനിധികളുടെ പ്രതിനിധിയായാണ് അദ്ദേഹം സെനറ്റിലേക്ക് നിയോഗിക്കപ്പെടുന്നത്. നിയമസഭയിൽ നിന്ന് ആകെ നാല് അംഗങ്ങളെയാണ് കാർഷിക സർവ്വകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുത്തത്. ഐ.സി ബാലകൃഷ്ണൻ, സനീഷ് കുമാർ ജോസഫ്, കെ.കെ വത്സരാജ് എന്നീ എം.എൽ.എമാരും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം കോർപറേഷൻ മേയർക്കും കൗൺസിലർമാർക്കും നേരെ സി.പി.എം.അക്രമം: കുമ്പളയിൽ പ്രതിഷേധ മാർച്ച്‌

കുമ്പള: തിരുവനന്തപുരം കോപ്പറേഷൻ മേയർക്കും കൗൺസിലർമാർക്കുമെതിരെ സിപിഎം നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചു ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി കുമ്പള സൗത്ത് പ്രസിഡണ്ട് സുജിത്ത്റായ്, നോർത്ത് പ്രസിഡന്റ് ശിവ പ്രസാദ്റായ്, മണ്ഡലം പ്രസിഡണ്ട് വിക്രം പൈ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, രമേശ് ഭട്ട്, അജിത് കുമാർ, വിദ്യാ പൈ, ശ്രീമതി, ജഗദീഷ് പേരാൽ, നേതൃത്വം നൽകി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മുരളീധര യാദവ് ഉദ്ഘാടനം …

നടി ഖുശ്ബുവിന്റെ മകള്‍ വിവാഹിതയായി; ചടങ്ങ് താരപ്രൗഢിയില്‍, വിജയ് എത്തിയില്ല

പനാജി: നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദറിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മൂത്തമകള്‍ അവന്തിക സുന്ദര്‍ വിവാഹിതയായി. വ്യാഴാഴ്ച ഗോവയിലെ ആഡംബര റിസോര്‍ട്ടില്‍ പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ശ്രാവണ്‍ ശ്രീനിവാസനുമായുള്ള വിവാഹം. തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രരംഗങ്ങളിലെ നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി. മെഗാസ്റ്റാര്‍ ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ്, അമല അക്കിനേനി എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തുതൃഷ കൃഷ്ണന്‍, ജാക്കി ഷ്രോഫ്, അനില്‍ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും ആഘോഷങ്ങളില്‍ പങ്കാളികളായി. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും …

അമേരിക്കയിൽ വെടിവയ്പ്പും കൊലപാതകങ്ങളും തുടർച്ച: രണ്ടു വെടിവെപ്പുകളിൽ മൂന്നു പേരെ കൊലപ്പെടുത്തിയ 17-കാരനെതിരെ ‘ക്യാപിറ്റൽ മർഡർ’ കുറ്റം; അറസ്റ്റ്

പി പി ചെറിയാൻ ഡാലസ്: നഗരത്തെ നടുക്കിയ രണ്ട് വ്യത്യസ്ത വെടിവയ്പ്പുകളിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ പതിനേഴുകാരൻ ഉൾപ്പെടെ രണ്ട് കൗമാരക്കാരെ യുഎസ് മാർഷലുകൾ അറസ്റ്റ് ചെയ്തു. ഇർവിങ് എസ്ട്രാഡ (17) എന്ന പതിനേഴുകാരനാണ് രണ്ട് കൊലപാതകക്കേസുകളിലും പ്രധാന പ്രതി. ഇയാൾക്കൊപ്പം ലാറ്റാവിയൻ ക്ലാർക്ക് (18) എന്ന യുവാവും പിടിയിലായിട്ടുണ്ട്. പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന ‘ക്യാപിറ്റൽ മർഡർ’ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 15-ന് ഔഡെലിയ റോഡിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മാർഡ്രിയസ് വാർഡ് (21), ഈഥൻ …

വെള്ളരിക്കുണ്ട് -സുൽത്താൻ ബത്തേരി റൂട്ടിലോടുന്ന ബസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; മധ്യവയസ്ക്കൻ മണിക്കൂറുകൾക്കകം അറസ്റ്റിൽ

കണ്ണൂർ: ബസില്‍ നിന്ന് അധ്യാപികയുടെ പണമടങ്ങിയ പേഴ്‌സും രേഖകളും ഉള്‍പ്പെട്ട ബാഗ് മോഷ്ടിച്ച പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റിൽ . ചുങ്കക്കുന്ന്, പടലോടിയിൽ ജയ്സൺ (51) ആണ് പിടിയിലായത് .ഇരിട്ടി ബസ്സ്റ്റാന്റില്‍ വ്യാഴാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് സംഭവം. ടയര്‍ മാറ്റുന്നതിനായി നിര്‍ത്തിയിട്ടതായിരുന്നു ബസ്. മീനങ്ങാടി സ്വദേശിനിയായ അധ്യാപിക ബസിന്റെ സീറ്റില്‍ സൂക്ഷിച്ച ബാഗാണ് ജയ്സൺ മോഷ്ടിച്ചത്. ടയർ മാറ്റിയ ശേഷം യാത്രക്കാർ ബസിൽ കയറിയപ്പോഴാണ് ബാഗ് മോഷണം പോയ കാര്യം അധ്യാപിക അറിഞ്ഞത്. ബഹളം വച്ചതോടെ പൊലീസ് …

ഒരു പ്രസവത്തിലുണ്ടായ 4 കുട്ടികളുൾപ്പെടെ 7 മക്കളെ തനിച്ചാക്കി പിതാവ് അന്തരിച്ചു; കണ്ണീരോടെ കുടുംബം

പി പി ചെറിയാൻ ഷാർലറ്റ് (നോർത്ത് കരോളിന): കഴിഞ്ഞ ഡിസംബറിൽ ഒന്നിച്ച് ജനിച്ച നാലു കുട്ടികളിലൂടെവാർത്തകളിൽ നിറഞ്ഞ കാർലോസ് എബ്രഹാംസ് (35) അന്തരിച്ചു. നോർത്ത് കരോളിനയിലെ റസ്റ്റോറന്റ് ഉടമയായ കാർലോസിന്റെ അപ്രതീക്ഷിത വിയോഗം ഭാര്യ റോൺഞ്ചെറയെയും നാൽവർ കുട്ടികൾ ഉൾപ്പെടെയുള്ള ഇവരുടെ 7 മക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കാർലോസിന്റെ മരണം. വന്ധ്യതാ ചികിത്സകളുടെ സഹായമില്ലാതെ കഴിഞ്ഞ ഡിസംബറിലാണ് ഇവർക്ക് രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന നാൽവർ കുട്ടികൾ ജനിച്ചത്. 16 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് …

ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണം: വ്യവസായി സമിതി പെരിയ യൂണിറ്റ്

പെരിയ : ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണമെന്നു പെരിയ യൂണിറ്റ് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പുകളില്‍ നിന്നുംപെട്രോളും ഡീസലും കാനുകളില്‍ വിതരണം അനുവദിക്കുക, ദേശീയപാത നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ ചാലിങ്കാല്‍ ടോള്‍ ബൂത്ത് തുടങ്ങാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു, ശേഖരന്‍ നായര്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി മെമ്പര്‍ കെ.വി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അനീഷ്അധ്യക്ഷത വഹിച്ചു.എസ്. എസ് .എല്‍.സി, പ്ലസ് ടു വിജയികള്‍ക്കു …