കണ്ണൂർ: ബസില്‍ നിന്ന് അധ്യാപികയുടെ പണമടങ്ങിയ പേഴ്‌സും രേഖകളും ഉള്‍പ്പെട്ട ബാഗ് മോഷ്ടിച്ച പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റിൽ . ചുങ്കക്കുന്ന്, പടലോടിയിൽ ജയ്സൺ (51) ആണ് പിടിയിലായത് .ഇരിട്ടി ബസ്സ്റ്റാന്റില്‍ വ്യാഴാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് സംഭവം. ടയര്‍ മാറ്റുന്നതിനായി നിര്‍ത്തിയിട്ടതായിരുന്നു ബസ്. മീനങ്ങാടി സ്വദേശിനിയായ അധ്യാപിക ബസിന്റെ സീറ്റില്‍ സൂക്ഷിച്ച ബാഗാണ് ജയ്സൺ മോഷ്ടിച്ചത്. ടയർ മാറ്റിയ ശേഷം യാത്രക്കാർ ബസിൽ കയറിയപ്പോഴാണ് ബാഗ് മോഷണം പോയ കാര്യം അധ്യാപിക അറിഞ്ഞത്. ബഹളം വച്ചതോടെ പൊലീസ് സ്ഥലത്തെത്തി.തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് കുടുങ്ങിയത്.








