സ്നേഹസംഗമം: പ്രദീപ് കുമാറിന് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും നടത്തി

​കുമ്പള: സർവീസിൽ നിന്നു വിരമിക്കുന്ന അഡി.എസ്.ഐ.സി. പ്രദീപ് കുമാറിനും വിവിധ മേഖലകളിലെ അതുല്യ പ്രതിഭകൾക്കും ദുബായ് മലബാർ കലാസാംസ്കാരിക വേദി ഊഷ്മളമായ യാത്രയയപ്പും അനുമോദനവും നടത്തി. ‘സ്നേഹസംഗമം’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുമ്പളയിൽ നടന്ന ചടങ്ങ് റിട്ട. അഡീഷണൽ എസ്. പി ടി.പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.​ എ.കെ.ആരിഫ് അധ്യക്ഷത വഹിച്ചു. വേദി ജനറൽ കൺവീനർ അഷറഫ് കർള,
​സമൂഹത്തിന്റെ വിവിധ തുറകളിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ച പ്രമുഖരെയും, കായിക-വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ മികച്ച നേട്ടങ്ങൾ കൈവരിച്ച് ജില്ലയുടെ അഭിമാനമായി മാറിയ യുവപ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. ​കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർമാൻ ഇർഫാന, ഉഷ അർജുൻ, സി വി ജയിംസ്, പൃഥ്വിരാജ് ഷെട്ടി, സോയ ലത്തീഫ്, മഞ്ജു നാഥആൾവ, ഫസൽ, ലക്ഷമണ പ്രഭു. ബി എൻ മുഹമ്മദ്‌ അലി, ഖലീൽ, സിദീഖ്, രവി പൂജാരി, ലോക നാഥ് ഷെട്ടി, മുഹമ്മദ്‌, ലത്തീഫ്, അർജുനൻ, പ്രസ്ക്ലബ് പ്രസിഡന്റ് അബ്ദുള്ള, കാദർ, യൂസഫ്, കെ.വി. യൂസഫ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page