എ. കെ.എം. അഷ്‌റഫ് എം.എൽ.എ കാർഷിക സർവ്വകലാശാല സെനറ്റ് അംഗം

കാസർകോട് : എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എയെ കേരള കാർഷിക സർവ്വകലാശാല സെനറ്റ് അംഗമായി തെരഞ്ഞെടുത്തു. കേരള നിയമസഭയിൽ നിന്നുള്ള ജനപ്രതിനിധികളുടെ പ്രതിനിധിയായാണ് അദ്ദേഹം സെനറ്റിലേക്ക് നിയോഗിക്കപ്പെടുന്നത്.

നിയമസഭയിൽ നിന്ന് ആകെ നാല് അംഗങ്ങളെയാണ് കാർഷിക സർവ്വകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുത്തത്. ഐ.സി ബാലകൃഷ്ണൻ, സനീഷ് കുമാർ ജോസഫ്, കെ.കെ വത്സരാജ് എന്നീ എം.എൽ.എമാരും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page