തിരുവനന്തപുരം കോർപറേഷൻ മേയർക്കും കൗൺസിലർമാർക്കും നേരെ സി.പി.എം.അക്രമം: കുമ്പളയിൽ പ്രതിഷേധ മാർച്ച്‌

കുമ്പള: തിരുവനന്തപുരം കോപ്പറേഷൻ മേയർക്കും കൗൺസിലർമാർ
ക്കുമെതിരെ സിപിഎം നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചു ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി കുമ്പള സൗത്ത് പ്രസിഡണ്ട് സുജിത്ത്റായ്, നോർത്ത് പ്രസിഡന്റ് ശിവ പ്രസാദ്റായ്, മണ്ഡലം പ്രസിഡണ്ട് വിക്രം പൈ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, രമേശ് ഭട്ട്, അജിത് കുമാർ, വിദ്യാ പൈ, ശ്രീമതി, ജഗദീഷ് പേരാൽ, നേതൃത്വം നൽകി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മുരളീധര യാദവ് ഉദ്ഘാടനം ചെയ്തു. സഖാക്കളുടെ അഴിമതി കഥകൾ കണ്ടുപിടിച്ച് പുറത്തുവിട്ട വൈരാഗ്യത്തിലാണു സിപിഎംഅക്രമമെന്ന് അദ്ദേഹം ആരോപിച്ചു. വിനോദൻ കടപ്പുറം, കാഞ്ചറ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page