കാസർകോട്:ലയൺസ് ക്ലബ് വിദ്യാനഗർ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു. ലയൺസ് കുടുംബസംഗമവും ഉണ്ടായിരുന്നു. ലയൺസ് മുൻ ഗവർണ്ണർ പ്രൊഫ. വർഗീസ് വൈദ്യൻ നേതൃത്വം വഹിച്ചു.മാനവസേവനത്തിന്റെ മഹത്തായ മാതൃക തീർത്ത പ്രസ്ഥാനമാണ് ലയൺസെന്നും അതിന്റെ ഭാഗമായി ലയൺസ് ക്ലബ് വിദ്യാനഗർ ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ലയൺ വർഗീസ് വൈദ്യൻ പറഞ്ഞു.ക്ലബ്ബിന്റെ വെബ് സൈറ്റിന്റെ ഉത്ഘാടനവും നിർവഹിച്ചു.

സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ട് എ. പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. വി വേണുഗോപാൽ, അഡ്വ. കെ. വിനോദ് കുമാർ, പി. വി. മധുസൂദനൻ, കെ. സുകുമാരൻ നായർ, പ്രശാന്ത് ജി. നായർ, പി. കെ. പ്രകാശ് കുമാർ, ബിന്ദു രഘുനാഥ്, എം. എ. നാസർ, മഞ്ജുനാഥ കാമത്ത്, ഗ്രേസി ബാബു, ശ്രീമതി ഗോപിനാഥ്, വിലാസിനി പ്രകാശ്, വൈഗ രവീന്ദ്രൻ, വിനോദ് പാലോത്ത്,സെക്രട്ടറി പത്മനാഭൻ പ്രസംഗിച്ചു.ഭാരവാഹികൾ: ടി . കെ . വിജയകുമാർ (പ്രസി),പത്മനാഭ.സി (സെക്ര), ടി . വി . വിനോദ് കുമാർ(ട്രഷറ)ലിയോ ക്ലബ്:മീര പദ്മം(പ്രസി), ആദിദേവ് വിനോദ്(സെക്ര), അനാദി ശശി ധരൻ(ട്രഷ).ലേഡി ലയൺസ് ഫോറം: ഡോ. സീന വി ബി (പ്രസി), ലാവണ്യ ശശിധരൻ(സെക്ര), പ്രശാന്തിനി ചന്ദ്രൻ(ട്രഷ).







