ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറക്കും. സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ജുലൈ ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതിന് പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണമാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നത്. സിലിണ്ടറുകളുടെ ക്ഷാമം കാരണം ഹോട്ടല്‍ മേഖല പ്രതിസന്ധിയിലായി. വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചുപൂട്ടേണ്ടിവരികയും ചെയ്തിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും എല്‍പിജി ശേഖരം കപ്പലുകളിലും കണ്ടെയ്‌നറുകളിലുമായി രാജ്യത്തിന്റെ വിവിധ തീരങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വില കൂടി കുറയുന്നതോടെ രാജ്യത്തെ വാണിജ്യ എല്‍പിജി വിതരണം സാധാരണ നിലയിലാകുമെന്നാണ് കണക്കാക്കുന്നത്. സിലിണ്ടറുകള്‍ക്ക് വിലക്കുറവ് കൂടി വന്നാല്‍ പൂട്ടിയ ഹോട്ടലുകള്‍ വീണ്ടും തുറക്കാനാകും എന്നാണ് വ്യാപാരികളും സര്‍ക്കാരും പ്രതീക്ഷിക്കുന്നത്.








