ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപെടുത്തണം : കെ ജി ഒ സംഘ്

കാസർകോട് : ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപെടുത്തണമെന്നു കെ ജി ഒ സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു,
2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്ക്കരണം രണ്ട് വർഷമായിട്ടും നൽകാത്തത് ജീവനക്കാരോടുള്ള വഞ്ചനയാണ്-യോഗം ചൂണ്ടിക്കാട്ടി . പിണറായി സർക്കാരിന്റെ അവസാന കാലം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിച്ചു 3 മാസത്തെ സമയം നൽകിയിരുന്നു വെങ്കിലും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയോ കമ്മീഷന്റെ കാലാവധി ദീർഘിപ്പിച്ചു നൽകുകയോ ചെയ്തിട്ടില്ല. ആയതിനാൻ തന്നെ ശംബള പരിഷ്ക്കരണം നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ക്ഷാമ ബത്ത കുടിശിക അനുവദിക്കണം. ലഭ്യമായ എല്ലാ ചികിത്സകളും ലഭിക്കുന്ന വിധം മെഡിസെപ്പ് പരിഷ്കരിക്കണം .എൻ. പി. എസ് പിൻവലിക്കണം എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. എൻ ജി ഒ സംഘ് ഹാളിൽ സംസ്ഥാന സമിതി അംഗം കെ.രാജൻ ഉൽഘടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ് എൻ.ടി.തുളസീധരൻ അധ്യക്ഷ വഹിച്ചു.എൻ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് മാണിക്കോത്ത് ,ഫെറ്റോ ജില്ലാ സെക്രട്ടറി കെ.രാജേഷ് കുമാർ ,പെൻഷനേഴ്‌സ് സംഘ് ബ്ലോക്ക് സെക്രട്ടറി രാജേന്ദ്ര കുണ്ടാർ ,കെ ജി ഒ സംസ്ഥാന സെക്രട്ടറി കെ.കൗശിക് ,ജില്ലാ സെക്രട്ടറി കെ.കരുണാകര പി.ബാല,ട്രഷറർ സുബ്രമണ്യ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page