കാസര്‍കോട് : വായനവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്
കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടന്ന
ചടങ്ങ് ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. വായനയുടെയും എഴുത്തിന്റെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. നല്ല പുസ്തകങ്ങള്‍ വായിക്കുന്നത് വ്യക്തിത്വ വികാസത്തിനും മൂല്യബോധം വളര്‍ത്തുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വായനയും എഴുത്തും ജീവിതത്തെ സമ്പന്നമാക്കുന്ന വഴികാട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന ശീലം വിദ്യാര്‍ഥികളെ മികച്ച വ്യക്തികളായി വളരാന്‍ സഹായിക്കുമെന്നുപറഞ്ഞു .
പ്രിന്‍സിപ്പല്‍ ടി.വി. സുകുമാരന്‍ പ്രസംഗിച്ചു.
പ്രശസ്ത എഴുത്തുകാരി ഡോ. എം. എ. മുംതാസ്‌കഥാശില്പശാല നടത്തി . കഥാരചനയുടെ വിവിധ ഘട്ടങ്ങളും സര്‍ഗാത്മക എഴുത്തിന്റെ രീതികളും അവര്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. ശില്പശാലയില്‍ വിദ്യാര്‍ഥികള്‍ സജീവമായി പങ്കെടുത്തു.
വൈസ് പ്രിന്‍സിപ്പല്‍ അഭിജിത്ത് എം.കെ., പ്രഥമാധ്യാപിക പൂര്‍ണിമ എസ്.ആര്‍., അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. വായനയോടും എഴുത്തിനോടും വിദ്യാര്‍ഥികളില്‍ കൂടുതല്‍ താല്‍പര്യം വളര്‍ത്തുന്നതിനും സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി വഴിവച്ചു.







