പെരിയ : ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണമെന്നു പെരിയ യൂണിറ്റ് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പുകളില്‍ നിന്നുംപെട്രോളും ഡീസലും കാനുകളില്‍ വിതരണം അനുവദിക്കുക, ദേശീയപാത നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ ചാലിങ്കാല്‍ ടോള്‍ ബൂത്ത് തുടങ്ങാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു, ശേഖരന്‍ നായര്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി മെമ്പര്‍ കെ.വി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അനീഷ്അധ്യക്ഷത വഹിച്ചു.
എസ്. എസ് .എല്‍.സി, പ്ലസ് ടു വിജയികള്‍ക്കു പഞ്ചായത്ത് മെമ്പര്‍ സി.ശോഭന ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഏരിയാ സെക്രട്ടറി കെ.വി. ദിനേശന്‍ ജില്ലാ ജോ.സെക്രട്ടറി ടി.സത്യന്‍, ഏരിയ പ്രസിഡന്റ് മുഹമ്മദ് , രാജേഷ് പടന്നക്കാട്, കെ.വി.ബിജു, സുരേഷ് വെള്ളിക്കോത്ത് എം. ഗംഗാധരന്‍ ,സുമേഷ് കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി ടി കെ ബാലന്‍ ട്രഷറര്‍ എ. പി. അശോകന്‍ പ്രസംഗിച്ചു.
ഭാരവാഹികളായി അനീഷ് ( പ്രസി) ടി.കെ. ബാലന്‍ (സെക്ര)എ.പി. അശോകന്‍ (ട്രഷ)എന്നിവരെ തിരഞ്ഞെടുത്തു.







