ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം ഭാര്യ പരിഗണിച്ചില്ല; വീട്ടുജോലിക്കാരിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചും കത്തികൊണ്ടു കുത്തിയും ക്രൂരമായി കൊലപ്പെടുത്തി; ഡോക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാവിലെ തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗണ്ട് കൈലാഷ് പ്രദേശത്തുള്ള ഒരുവീട്ടിലാണ് സംഭവം. മീന എന്ന 45 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡെര്‍മറ്റോളജിസ്റ്റായ ഡോ.മനീഷ് ഗുപ്ത(50) അറസ്റ്റിലായി. മീനയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് ഡോക്ടര്‍ കുറ്റം സമ്മതിച്ചു. വീട്ടുജോലിക്കാരിയെ വീട്ടില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് ആയുര്‍വേദ ഡോക്ടറായ ഭാര്യയുമായി ഗുപ്ത അന്നു രാവിലെയും തര്‍ക്കിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) ഹേമന്ത് തിവാരി പറഞ്ഞു. 15 വര്‍ഷത്തിലധികമായി ഗുപ്തയുടെ വീട്ടില്‍ വേലക്കാരിയാണ് മീന. ഗുപ്തയുടെ മാതാവിന് കാന്‍സര്‍ ബാധിച്ചതിനാല്‍ പരിചരിച്ചിരുന്നത് മീനയായിരുന്നു. അതിനിടെ ഈ ജോലിക്കാരിയെ ഒഴിവാക്കാന്‍ മനീഷ് ഗുപ്ത ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിന് സമ്മതിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ 11 മണിയോടെ അയല്‍വാസിയായ സ്ത്രീയാണ് ടെറസില്‍ മീനയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരത്തെ തുടര്‍ന്ന് പൊലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വീട്ടില്‍ നിന്നും ക്രിക്കറ്റ് ബാറ്റും കത്തിയും പൊലീസ് കണ്ടെടുത്തു. വീട്ടില്‍ വീട്ടുജോലിക്കാരിയെക്കാള്‍ പ്രാധാന്യം പോലും തനിക്ക് ലഭിക്കുന്നില്ലെന്ന് ഗുപ്ത സംശയിച്ചിരുന്നു. കൂടാതെ വിഷാദ രോഗത്തിന് ചികില്‍സയും നടത്തിവരുന്നുണ്ടായിരുന്നു. കൊലയ്ക്കുള്ള യഥാര്‍ഥ കാരണം കണ്ടെത്താനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിലും, ഡല്‍ഹി എയിംസിലും റസിഡന്റ് ഡോക്ടറായി ജോലി ചെയ്ത ആളാണ് ഡോ.മനീഷ് ഗുപ്ത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page