കാസർകോട്: നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബേള സ്വദേശി ഫ്രാൻസിസ് ഡിസൂസ(47) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ കുമ്പള നായ്ക്കാപ്പ് മുജങ്കാവിൽ വീട് നിർമ്മാണത്തിനിടെയായിരുന്നു സംഭവം. പരിക്കേറ്റ ഡിസൂസയെ മറ്റു തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുമ്പള ജില്ലാ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






