വായന പക്ഷാചരണം: ബാനത്ത് അക്ഷരയാത്ര

ബാനം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ബാനം ഗവ. ഹൈസ്കൂളിൽ ‘അക്ഷരയാത്ര സംഘടിപ്പിച്ചു .’പുസ്തകങ്ങളുടെയും വായനയുടെയും സന്ദേശമുയർത്തി വിദ്യാർത്ഥികളും അധ്യാപകരും യാത്രയിൽ അണിനിരന്നു.
വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകളും പുസ്തകങ്ങളും മുദ്രാവാക്യങ്ങളുമായി കുട്ടികൾ ആവേശപൂർവം പങ്കെടുത്തു. ‘ഒരു പുസ്തകം ഒരു ലോകം’, ‘വായിക്കാം വളരാം’ തുടങ്ങിയ സന്ദേശങ്ങൾ യാത്രക്കു ചെതന്യം പകർന്നു.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനും പരിപാടി സഹായകമായിരുന്നു . കോടോം ബേളൂർപഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ കെ.ഭൂപേശ്, പി.ടി.എ വൈസ് പ്രസിഡൻ്റ് സി.അനൂപ്, എസ്.എം.സി ചെയർമാൻ പി.ദിവാകരൻ, മദർ പി.ടി.എ വൈസ് പ്രസിഡൻ്റ് സന്ധ്യ ദിനേശൻ , വികസനസമിതി വൈസ് ചെയർമാൻ പാച്ചേനി കൃഷ്ണൻ, പ്രധാനധ്യാപിക സി.കോമളവല്ലി, സീനിയർ അസിസ്റ്റൻ്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി അനിത മേലത്ത്, വിദ്യാരംഗം കോഡിനേറ്റർ അനൂപ് പെരിയൽ, സ്കൂൾ ലീഡർ പി.സൗഭാഗ്യ നേതൃത്വം നൽകി. ‘ബാനം വായിക്കുന്നു’ എന്ന പേരിലാണ് ഇത്തവണത്തെ പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്. വായന ചെയിൻ ചലഞ്ച്, ക്വിസ്, കഥതുടരുന്നു, സുഹൃത്തിന് ഒരു കത്ത്, കഥപറയൽ, പ്രസംഗം, കടങ്കഥപ്പയറ്റ്, കയ്യെഴുത്ത്, അമ്മ വായന, ചിത്രരചന എന്നിവയും പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page