ഉപ്പളയിൽ പൊലീസിനു നേരെ വെടിവെയ്പ്; അന്വേഷണത്തിനിടയില്‍ മീഞ്ചയില്‍ കാറില്‍ കടത്തിയ 142 കിലോ കഞ്ചാവും 27.5 ഗ്രാം എം ഡി എം എയും പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിയ 142 കിലോ കഞ്ചാവും 27.5 ഗ്രാം എം ഡി എം എയും പിടികൂടിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്‌ല മൊഗറു ഗുവേദപദവിലെ അബ്ദുല്‍ നൗഫലി (25)നെയാണ് ബംഗ്‌ളൂരുവില്‍ പിടികൂടിയത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വാറന്റ് പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. പ്രസ്തുത കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ അബ്ദുല്‍ നൗഫല്‍ ബംഗ്‌ളൂരു വിമാനതാവളത്തില്‍ വച്ചാണ് പിടിയിലായത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് അങ്ങോട്ടേയ്ക്ക് പോയിട്ടുണ്ട്. 2021 മാര്‍ച്ച് 26ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാറില്‍ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് അന്നു പിടിയിലായത്. പൊലീസിനു നേരെ അധോലോക സംഘാംഗങ്ങള്‍ വെടിവച്ച് സംഭവത്തിലെ പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് പൊലീസ് വന്‍ കഞ്ചാവു വേട്ട നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
Scroll to top

You cannot copy content of this page