സ്ത്രീ സൗജന്യ യാത്ര: സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയില്‍: ഓടുന്നത് പത്തോളം പുരുഷ യാത്രക്കാരെയും കൊണ്ട്, സര്‍വീസ് നിറുത്തിവച്ചേക്കുമെന്ന് സൂചന

കാസര്‍കോട്: കാസര്‍കോട്-തലപ്പാടി കെഎസ്ആര്‍ടിസി ബസുകളില്‍ വന്‍ സൗജന്യ യാത്രാ കണക്ക് പുറത്തു വരുമ്പോള്‍ സ്വകാര്യ ബസ് വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് ഓടുന്നു. താമസിയാതെ സ്വകാര്യ ബസ്സുകള്‍ ബസ് ഓട്ടം നിര്‍ത്തിവയ്‌ക്കേണ്ടി വന്നേക്കുമെന്ന് ബസ് ഉടമകളും ജീവനക്കാരും പറയുന്നു.
സ്ത്രീ യാത്രക്കാര്‍ മുഴുവന്‍ സൗജന്യ യാത്രയ്ക്കു കെഎസ്ആര്‍ടിസി ബസിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലാ യിരിക്കുന്നത്. കാസര്‍കോട് -തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ തീരെയില്ല. പത്തോളം വരുന്ന പുരുഷ യാത്രക്കാരെയും കൊണ്ടാണ് ബസ് ഓട്ടം. ഡീസല്‍ അടിക്കാന്‍ പൈസ തികയുന്നില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ഈ ഓട്ടം എത്രകാലം പോവുമെന്ന് ജീവനക്കാര്‍ക്കും ബസുടമകള്‍ക്കും ഒരു നിശ്ചയവുമില്ല. സ്വകാര്യബസ്സുകള്‍ ഓട്ടം നിര്‍ത്തേണ്ടി വരുമെന്ന് കണക്കുകള്‍ നിരത്തി ബസ് ഉടമകള്‍ പറയുന്നു.
കാസര്‍കോട് -തലപ്പാടി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നാലു മുതല്‍ 6 ട്രിപ്പുകള്‍ വരെ സര്‍വീസ് നടത്തുന്നുണ്ട്. ഓരോ സര്‍വീസിലും 300 രൂപ മുതല്‍ 600 രൂപയുടെ വരെ വരുമാന കുറവുള്ളതായി ബസ് ജീവനക്കാര്‍ പറയുന്നു. ഒരു ദിവസത്തെ വരുമാനക്കുറവ് 2000 രൂപ മുതല്‍ 2,500 രൂപവരെ വരും. ബസ്സുടമകള്‍ക്ക് ഡീസലും, ശമ്പളവും എല്ലാം കഴിച്ചു കിട്ടുന്ന തുകയായിരുന്നു ഇത്. വരുമാനം കുറഞ്ഞതോടെ എങ്ങനെ ബസ് ഓടിക്കാന്‍ കഴിയുമെന്ന് ബസ്സുടമകള്‍ ചോദിക്കുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്. ബസ് മെയ്ന്റനന്‍സ് ജോലികള്‍ക്കും വലിയ തുക ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ ഇതൊക്കെ പരിഗണിക്കണമായിരുന്നുവെന്നും ബസ്സുടമകള്‍ക്ക് പരാതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page