മുളിയാർ വില്ലേജ് ഡിജിറ്റൽ സർവ്വേ നടത്തണം : വില്ലേജ് ജനകീയ സമിതി

മുളിയാർ: മുളിയാർ വില്ലേജ് ഡിജിറ്റൽ സർവ്വേ ഉടൻ നടത്തണമെന്ന് മുളിയാർ വില്ലേജ് ജനകീയ സമിതി ആവശ്യപ്പെട്ടു. വനഭൂമിയും പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റും സ്വകാര്യ വ്യക്തികളുടെ ഭൂമിയും കൂടി കലർന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഭൂ സർവ്വേ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുളിയാറിനെ സ്മാർട്ട് വില്ലേജ് ആക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ ആർ.സി. സന്തോഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പുഷ്പ കുമാരി, ബി.അബ്ദുൽ ഗഫൂർ, ബി.എം.അഷ്റഫ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page