കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഓൾ അമേരിക്ക വടംവലി മത്സരംകായിക മാമാങ്കം

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ്, സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കമായ ഓൾ അമേരിക്ക വടംവലി മത്സരം 20 നു ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലൻഡ് സിറോ മലബാർ ചർച്ച് പാർക്കിംഗ് ലോട്ടിൽ ആരംഭിക്കും.. അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് കേരള അസോസിയേഷൻ എവർറോളിങ് ട്രോഫിയും, ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെ എ ഡി,ടഗ് ഓഫ് വാർ എല്ലാ വർഷവും നടത്തുന്നുണ്ട്.. ഡാള്ളസിലെ സ്പോൺസർമാർ ഈ ടൂർണമെൻറ് തരംഗമാകാൻ പ്രവർത്തിക്കുന്നു. ചെണ്ട മേളവും, മല്ലൂസ് റൈഡേഴ്‌സ് നേതൃത്വത്തിൽ ബൈക്ക് റാലിയും, ബിസിനസ്‌ എക്സ്പോയും പരിപാടിയോടനുബന്ധിച്ചു കേരള അസോസിയേഷൻ ഒരുക്കിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page