കസേരക്കളി; ആരോഗ്യവകുപ്പ് ഡയരക്ടറുടെ ചുമതലയേല്‍ക്കാനെത്തിയപ്പോള്‍ ഓഫീസില്‍ നാടകീയ രംഗങ്ങള്‍, ചുമതല കൈമാറാന്‍ ഡിഎച്ച്എസിന്റെ താല്കാലിക ചുമതലയുള്ള ആള്‍ അനുവദിച്ചില്ല, പിന്നീട് നടന്നത്

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ ചുമതലയേല്‍ക്കാന്‍ ഡോ. കെ.ജെ. റീന ഡിഎച്ച്എസ് ഓഫീസില്‍ എത്തിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ചുമതല കൈമാറാന്‍ ഡിഎച്ച്എസിന്റെ താല്ക്കാലിക ചുമതലയുള്ള ഡോ. വി. മീനാക്ഷി തയാറായില്ല. കോടതി ഉത്തരവിന്റെ പകര്‍പ്പുമായി എത്തിയെങ്കിലും അവര്‍ കസേരയില്‍ നിന്ന് മാറിയില്ല. ഓഫീസിലെത്തിയ റീന അറ്റന്‍ഡന്‍സ് രേഖപ്പെടുത്തി. അതേസമയം, ഡിഎച്ച്എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് ഡോ. കെ.ജെ. റീനയെ പദവിയില്‍ നിന്നും നീക്കിയ ഉത്തരവിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ നല്‍കിയത്. സംസ്ഥാനത്ത് ഷിഗെല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ സ്ഥലം മാറ്റിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page