വിസ്മയം ഉണ്ടാക്കു മെന്നു മോഹിപ്പിച്ച യുഡിഎഫ് സർക്കാർ ബജറ്റ് നൽകിയത് നിരാശ : എൻ ജി ഒ സംഘ്

കാസർകോട്: സംസ്ഥാന സർക്കാർ ജീവനക്കാരെ വിസ്മയിപ്പിക്കുമെന്നു കൊതിപ്പിച്ച സംസ്ഥാന ബജറ്റ് ജീവനക്കാരെ നിരാശപ്പെടുത്തുകയായിരുന്നെന്നു എൻ.ജി.ഒ സംഘ് ആരോപിച്ചു. ധനമന്ത്രിയും മുഖ്യമന്ത്രിയുമായ വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം കേട്ട ജീവനക്കാർ നിരാശരാവുകയായിരുന്നു. ഇടതുപക്ഷ സർക്കാർ തടഞ്ഞുവെച്ച ജീവനക്കാരന്റെ ആനുകൂല്യങ്ങളും അവകാശങ്ങളും ഓരോന്നായി പ്രഖ്യാപിക്കുമെന്നു ജീവനക്കാർ കരുതിയിരുന്നു. പക്ഷേ, അതു വെറുതെയായി. ഇടത് കാലിലെ മന്ത് വലതുകാലിൽ എന്നപോലെ കഴിഞ്ഞ സർക്കാർ ജീവനക്കാരോടു ചെയ്ത ദ്രോഹം വലതു സർക്കാർ അപ്പടി ആവർത്തിച്ചു. ഈ ബജറ്റ് നിരാശാജനകമാണ്. ജീവനക്കാർക്ക് ഡി എ നൽകാനുള്ള പ്രഖ്യാപനം ലീവ് സറണ്ടറിന്റെ കാര്യങ്ങൾ മുതലായ എല്ലാ വിഷയങ്ങളിലും അടിയന്തരമായി യുഡിഎഫ് സർക്കാറിന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രഖ്യാപനം ഉണ്ടാകണമെന്ന് എൻജിഒ സംഘ്സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പീതാംബരൻ പറഞ്ഞു. കാസർകോട് സിവിൽ സ്റ്റേഷനിൽ സംഘ് നടത്തിയ പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് കെ ,ജില്ലാ സെക്രട്ടറി സന്തോഷ് വി കെ , രവികുമാർ കൊട്ടോടി അഭിജിത്ത് ,സതീശൻ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page