കാസർകോട്: 13 വർഷമായിട്ടും നിർമ്മാണം പൂർത്തിയാകാത്ത ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനുള്ള ഫണ്ട് അനുവദിക്കാതെ തെക്കൻ കേരളത്തിൽ പുതിയ രണ്ട് മെഡിക്കൽ കോളജുകൾ കൂടി തുടങ്ങാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപനം ജില്ലയോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അവഗണനയുടെ തെളിവാണെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് എം ൾ ആസ്വിനി ആരോപിച്ചു. ജില്ലയിൽ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരു മെഡിക്കൽ കോളജ് പോലും ഇല്ലെന്നിരിക്കെ സാമ്പത്തികപ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന ഒരു സർക്കാർ പുതിയ മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകുന്നത് യുക്തിക്ക് നിരക്കാത്ത നടപടിയാണെന്ന് അറിയിപ്പിൽ പറഞ്ഞു.. ഇന്ദിരാ ഗ്യാരൻ്റി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. അത് തന്നെ ഓർഡിനറി ബസുകളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു . 10 കോടി രൂപ മാത്രം വകയിരുത്തിയതിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് വെറും അവകാശവാദം മാത്രമാണെന്ന് തെളിഞ്ഞു. പുതിയ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനോ ചെലവുകൾ വെട്ടിക്കുറയ്ക്കാനോ വ്യക്തമായ കർമ്മപദ്ധതി അവതരിപ്പിക്കാൻ ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിക്ക് സാധിച്ചില്ല.ആരോഗ്യ – ഉന്നതവിദ്യാഭ്യാസ – തൊഴിൽ – വ്യവസായ രംഗത്ത് പുതിയ സ്ഥാപനങ്ങൾ ഒന്നും തന്നെ ജില്ലയ്ക്ക് അനുവദിച്ചിട്ടില്ല. ഉന്നതവിദ്യാഭ്യാസരംഗ ത്തു മികച്ച ചികിത്സയ്ക്കും തൊഴിലവസരങ്ങൾക്കും വേണ്ടി കർണ്ണാടകയിലെ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് യുഡിഎഫ് ഭരണത്തിലും മാറാൻ പോകുന്നില്ലെന്നാണ് വിഡി സതീശൻ്റെ കന്നി ബജറ്റ് വ്യക്തമാക്കുന്നതെന്നു കൂട്ടിച്ചേർത്തു.






