തിരുവനന്തപുരം: കേരളകൗമുദി, കലാകൗമുദി അസി.എഡിറ്ററായിരുന്ന എന്‍ആര്‍എസ് ബാബു അന്തരിച്ചു. 85 വയസായിരുന്നു. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ജേണലിസം ഡയറക്ര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയര്‍-മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയ ഫൗണ്ടര്‍-ചെയര്‍മാനാണ്. മാധ്യമ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.







