അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണം: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി
മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാനും, ഉത്തര മലബാറിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനും പദ്ധതി നീട്ടുന്നത് ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. കണ്ണൂരില്‍ വെച്ച് പദ്ധതി അവസാനിക്കുന്നത് കാസര്‍കോട് ജില്ലയോടുള്ള അവഗണനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനും …