അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണം: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാനും, ഉത്തര മലബാറിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനും പദ്ധതി നീട്ടുന്നത് ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. കണ്ണൂരില്‍ വെച്ച് പദ്ധതി അവസാനിക്കുന്നത് കാസര്‍കോട് ജില്ലയോടുള്ള അവഗണനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനും ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് ടി.എ മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസീസ് മരികെ ആധ്യക്ഷനായി. എ.കെ.എം അഷ്റഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, ഹാരിസ് ചൂരി, എം. അബ്ബാസ്, സയ്യിദ് യു.കെ സൈഫുള്ള തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ല മാദേരി, പി.എം സലിം, അബ്ദുല്ല മാളിക, അസീസ് കളായി, യൂസഫ് ഉളുവാര്‍, റഫീഖ് കണ്ണൂര്‍, അഷ്റഫ് കര്‍ള, അസീസ് കളത്തൂര്‍, സിദ്ധീഖ് ദണ്ഡഗോളി, ഉമ്മര്‍ അപ്പോളോ, സെഡ്.എ മൊഗ്രാല്‍, ഇര്‍ഫാന ഇഖ്ബാല്‍, മുംതാസ് സമീറ, ആയിഷത്ത് താഹിറ, ഷമീന, ബദറുന്നിസ സലിം, ഫാത്തിമത്ത് നസീമ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page