ബംഗളൂരു: കോടിക്കണക്കിന് രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബംഗളൂരു ശാന്തിനഗര്‍ എംഎല്‍എ എന്‍എ ഹാരിസിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് നാലാപ്പാടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മുഹമ്മദ് നാലാപ്പാട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് കുറ്റപത്രത്തില്‍ ഇഡി വിശദമാക്കുന്നത്. മുംബൈയില്‍ ഉള്ള സുഹൃത്തിനെ കൂട്ടുപിടിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. കേസില്‍ ഹാരിസിന്റെ മകനും ശ്രീകൃഷ്ണ രമേശ് എന്ന ശ്രീകിയും ഉള്‍പ്പെടെയുള്ളവരുടെ പങ്ക് ഇഡി വിശദീകരിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയാണ് ശ്രീകി. നേരത്തെ ഇഡി എന്‍.എ. ഹാരിസിന്റെയും നാലപ്പാടിന്റെയും വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മകനെതിരെയുള്ള കേസ് ഹാരിസിന് തിരിച്ചടിയാകുന്നത്. കേസില്‍ മുഹമ്മദ് നാലാപ്പാടിന് ഇഡി വീണ്ടും നോട്ടീസ് നല്‍കും. നേരത്തെ രണ്ടുതവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. ഇപ്പോള്‍ അയച്ച നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിച്ചിട്ടുണ്ട്.







