ഇന്നത്തെ പ്രധാന വാർത്തകൾ​

യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.​ഹോർമുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും കനത്ത ആശങ്ക രൂപപ്പെട്ടു. ഇതിന് മറുപടിയായി യു.എസ് സൈന്യം ഇറാനിൽ പ്രത്യാക്രമണം നടത്തി. നേരത്തെ നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വിദേശ സൈന്യങ്ങൾ ഉടൻ പ്രദേശം വിടണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.​

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.​ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിന് സമീപം 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ജനറൽ സാന്റോസ് നഗരത്തിലടക്കം വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ മുപ്പതിലധികം ആളുകൾ മരണപ്പെട്ടതായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.

യുക്രൈൻ – റഷ്യ യുദ്ധം.​റഷ്യയുടെ ശക്തമായ ഇലക്ട്രോണിക് വാർഫെയർ മൂലം വഴിതിരിഞ്ഞുപോയ ഒരു ഡ്രോൺ ലാത്വിയയുടെ വ്യോമാതിർത്തിയിൽ വെച്ച് നാറ്റോ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ഇതോടെ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പ്രതിഫലനങ്ങൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മിസൈൽ ആക്രമണങ്ങളും തുടരുകയാണ്.​

യു.എൻ സമ്മേളനത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ.​ വ്യാജവിവരങ്ങൾ, വെറുപ്പ് എന്നിവയുടെ ഫാക്ടറിയാണ് പാകിസ്ഥാൻ എന്ന് യു.എന്നിൽ ഇന്ത്യ ശക്തമായി വിമർശിച്ചു. പാകിസ്ഥാൻ ഉയർത്തുന്ന ചില വിദ്വേഷ പ്രചാരണങ്ങൾക്ക് എതിരെയാണ് ഇന്ത്യ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.​

അമേരിക്കയുടെ​എച്ച്-1ബി വിസ ഫീസ് 1,00,000 ഡോളറായി ഉയർത്താനുള്ള വിവാദ നിർദ്ദേശം യു.എസ് കോടതി റദ്ദാക്കിയത് ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായി. പ്രവാസി സംഘടനകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി.​പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം നൽകിയിരുന്ന സബ്‌സിഡിയുള്ള എൽപിജി സിലിണ്ടറുകളുടെ എണ്ണം നാലായി ചുരുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. മുൻപ് ഇത് 12-ൽ നിന്ന് 9 ആയി കുറച്ചിരുന്നു. ഘട്ടംഘട്ടമായി പദ്ധതി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വിമർശനമുയരുന്നുണ്ട്.​

വിവാഹിതരല്ലാത്ത ആളുകൾ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ധാർമ്മികമായി തെറ്റല്ലെന്നും, അത് അവരുടെ സ്വഭാവം അളക്കാനും സർക്കാർ ജോലി നിഷേധിക്കാനും ദുരുപയോഗം ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുൻകാല പങ്കാളിയുമായുള്ള ബന്ധത്തിന്റെ പേരിൽ പൊലീസ് ജോലി നിഷേധിക്കപ്പെട്ട തെലങ്കാന സ്വദേശിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം.​

ആഗോള വിപണി ശാന്തമാകുമ്പോൾ രാജ്യത്ത് ഇന്ധനവില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

തുടർച്ചയായ വിവാദങ്ങൾക്കും പരീക്ഷാ ക്രമക്കേടുകൾക്കും പിന്നാലെ, ചോദ്യപേപ്പറുകൾ ചോരുന്നത് തടയാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുതിയ ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ ഒരുങ്ങുന്നു.​

യൂറോപ്യൻ യൂണിയൻ്റെ കർശനമായ മാനദണ്ഡങ്ങൾ മറികടന്ന് ഇന്ത്യയിൽ നിന്നുള്ള മത്സ്യബന്ധന ഉൽപ്പന്നങ്ങൾ, മുട്ട, ഇറച്ചി എന്നിവയുടെ കയറ്റുമതി സെപ്റ്റംബറിന് ശേഷവും തടസ്സമില്ലാതെ തുടരാൻ അനുമതി ലഭിച്ചു.

കേരളത്തിലെ വടക്കൻ ജില്ലകളിൽ പരക്കെ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.​ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചില പ്രധാന നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും നിലവിൽ അപകടകരമായ സാഹചര്യമില്ല. 13 അണക്കെട്ടുകളിൽ നിന്ന് വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

സ്വർണവിലയിൽവർധന.​കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ വർധന. ​​

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തനം’: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

​ഇടുക്കിയിൽ എച്ച്1എൻ1 മരണം: ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശിനിയായ വയോധിക എച്ച്1എൻ1 ബാധിച്ച് മരിച്ചു.​

വയനാട്ടിൽ ഷിഗെല്ല: വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നിലവിൽ മൂന്ന് കുട്ടികൾക്കാണ് രോഗബാധയുള്ളത്, ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.​​

വിലക്കയറ്റത്തിനെതിരെ പരിശോധന: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ മറവിൽ കൊള്ളവില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയുമായി സിവിൽ സപ്ലൈസ് വകുപ്പ് മിന്നൽ പരിശോധനകൾ ശക്തമാക്കി.​

കൊച്ചിയിൽ വെള്ളക്കെട്ട്: കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു.​

കാസർകോട് ജില്ലയിൽ ​റെഡ് അലർട്ട്: കനത്ത കാലവർഷത്തെത്തുടർന്ന് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്.​മത്സ്യബന്ധന വിലക്ക്: ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്.​

ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു. വിവിധയിടങ്ങളിൽ നിന്നായി വൻതോതിൽ എം.ഡി.എം.എ പിടിച്ചെടുത്തു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശിൽ നിന്ന് വ്യാജ ആധാറും പാൻ കാർഡും സമ്പാദിച്ച് സംസ്ഥാനത്തെ വി വിധ ഭാഗങ്ങളിലെത്തിയ 15 ബംഗ്ലാദേശികളെ പിടികൂടി. ഇതിൽ 12 പേർ കൊല്ലത്തെ കൊട്ടാരക്കരയിൽ നിന്നു മാത്രമാണ്.കാസർകോട്ട് നിന്ന് ഒരാൾ പിടിയിലായിട്ടുണ്ട്.ഇവരെ ചോദ്യം ചെയ്തുവരികയാണ്.​​​

മുടിവെട്ടാൻ ബാർബർ ഷോപ്പിലെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബാർബർ ഷോപ്പിലെ അതിഥിത്തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് നാട്ടുകാർ ബാർബർ ഷോപ്പ് അടിച്ചുതകർത്തു.​

ദേശീയപാതയിൽ വിള്ളൽ: ജില്ലയിലെ മട്ടലായിയിൽ ദേശീയപാതയിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ആശങ്കയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page